NRI
ലണ്ടൻ: ഓസ്ട്രേലിയൻ വീസ, മൈഗ്രേഷൻ നിയമങ്ങളിൽ മാറ്റങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഓസ്ട്രേലിയയിൽ സ്ഥിരതാമസം (പിആർ) ലക്ഷ്യമിടുന്ന നഴ്സുമാർക്കും എൻജിനിയർമാർക്കും മറ്റ് പ്രഫഷണലുകൾക്കും പുതിയ സാധ്യതകൾ തേടാൻ അവസരമൊരുങ്ങുന്നു.
ഇതിനായി ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിന്റെ നേതൃത്വത്തിൽ യുകെയിലും അയർലൻഡിലും പ്രത്യേക വൺ-ടു-വൺ കൺസൾട്ടേഷൻ സെഷനുകൾ സംഘടിപ്പിക്കുന്നു.
ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് സ്കിൽഡ് മൈഗ്രേഷൻ, സ്റ്റേറ്റ് നോമിനേഷൻ, എംപ്ലോയർ സ്പോൺസേർഡ് വീസ വഴികൾ, ഓസ്ട്രേലിയൻ രജിസ്ട്രേഷൻ വഴികൾ, പിആർ ഓപ്ഷനുകൾ എന്നിവ സംബന്ധിച്ച സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിച്ചറിയാൻ പരിപാടി അവസരമൊരുക്കും.
ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയറും ഫ്ലൈവേൾഡ് യുകെ ഡയറക്ടറും പ്രിൻസിപ്പാൾ സോളിസിറ്ററുമായ താര എസ്. നമ്പൂതിരി കൺസൾട്ടേഷനുകളിൽ നേരിട്ട് പങ്കെടുക്കും.
നഴ്സുമാർ, എൻജിനിയർമാർ, മറ്റ് സ്കിൽഡ് പ്രഫഷണലുകൾ എന്നിവരുടെ യോഗ്യത, പ്രായം, തൊഴിൽപരിചയം, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് വ്യക്തിഗതമായി വിവരങ്ങൾ മനസിലാക്കാൻ ഇതിലൂടെ സാധിക്കും.
കൺസൾട്ടേഷൻ തീയതികളും സ്ഥലങ്ങളും
ചെംസ്ഫോർഡ് - സെപ്റ്റംബർ 25. സ്ഥലം: ഫ്ലൈവേൾഡ് ചെംസ്ഫോർഡ് ഓഫീസ്, യുകെ. സമയം: രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ.
ഷെഫീൽഡ് - സെപ്റ്റംബർ 27. സ്ഥലം: ദി റട്ലൻഡ് ഹോട്ടൽ, 452 ഗ്ലോസോപ്പ് റോഡ്, ഷെഫീൽഡ്. സമയം: ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം അഞ്ച് വരെ.
ഡബ്ലിൻ - സെപ്റ്റംബർ 29. സ്ഥലം: അഡാംസ്ടൗൺ യൂത്ത് ആൻഡ് കമ്യൂണിറ്റി സെന്റർ, സ്റ്റേഷൻ റോഡ്, ഡബ്ലിൻ. സമയം രാത്രി ഏഴ് മുതൽ രാത്രി ഒമ്പത് വരെ.
ഓസ്ട്രേലിയൻ പിആർ അല്ലെങ്കിൽ മറ്റ് സ്കിൽഡ് മൈഗ്രേഷൻ വഴികൾ പരിഗണിക്കുന്നവർക്ക് അവരുടെ വ്യക്തിഗത സാഹചര്യങ്ങൾക്ക് അനുയോജ്യമായ സാധ്യതകൾ മനസിലാക്കാൻ ഈ കൂടിക്കാഴ്ച ഉപയോഗപ്പെടുത്താമെന്ന് ഫ്ലൈവേൾഡ് അറിയിച്ചു.
സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ബുക്കിംഗ് ആവശ്യമാണ്.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും: ഫോൺ നമ്പറുകൾ: +44 7309 210410, +44 7441 915664, +44 7308 297242, +61 434 376 796.
ഇമെയിൽ: [email protected], വെബ്സൈറ്റ്: flyworldmigration.com.au.
NRI
ബ്രിസ്ബെൻ: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മാറിക്കൊണ്ടിരിക്കുന്ന ബന്ധത്തെ വേറിട്ടൊരു ദൃശ്യാനുഭവമായി അവതരിപ്പിക്കുന്ന എ ത്രെറ്റ് ടു ലൈഫ് എന്ന സ്പെഷ്യൽ ഡോക്യുമെന്ററിയുടെ ചിത്രീകരണം ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ പൂർത്തിയായി.
ആംഫിയുടെ ബാനറിൽ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം പ്രത്യേക ചടങ്ങുകളോടെ ഡോക്യുമെന്ററിയുടെ തിയേറ്റർ റിലീസ് നടത്താനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അതിന് ശേഷം ഡോക്യുമെന്ററി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ലഭ്യമാകും.
ഡോനൽ, ക്ലയർ, ക്ലെം, അനീറ്റ, പീറ്റർ, അലന, ടാസോ, ടോണി എന്ന് തുടങ്ങി ഓസ്ട്രേലിയയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തിയാണ് ഈ സ്പെഷ്യൽ ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത്.
കാലാവസ്ഥ മാറുന്നതിന്റെ കണക്കുകൾ മാത്രം പറയുന്ന ഒരു ചിത്രം എന്നതിലുപരി മനുഷ്യന്റെ പ്രവർത്തനങ്ങൾ പ്രകൃതിയുടെ സ്വഭാവത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നും ആ മാറ്റങ്ങൾ ഒടുവിൽ മനുഷ്യന്റെ ജീവിതത്തിലേക്ക് തന്നെ എങ്ങനെ തിരിച്ചെത്തുന്നു എന്നതുമാണ് ചിത്രം അന്വേഷിക്കുന്നത്.
മനുഷ്യൻ നിർമിച്ച നഗരങ്ങൾക്കിടയിൽ ചൂട് കൂടുന്നു. മനുഷ്യൻ വരച്ച അതിരുകൾക്കപ്പുറം ദുരന്തങ്ങൾ സഞ്ചരിക്കുന്നു. ഒരു പ്രദേശത്തെ വരൾച്ച മറ്റൊരിടത്തെ ഭക്ഷണത്തെ ബാധിക്കുന്നു. കടൽ പതുക്കെ കരയോട് ചോദ്യം ചോദിക്കുന്നു. കാടുകൾ കത്തുമ്പോൾ നഷ്ടപ്പെടുന്നത് മരങ്ങൾ മാത്രമല്ല - മനുഷ്യന്റെ തന്നെ സുരക്ഷിതമായ ഭാവിയാണ്. ഒരുപക്ഷേ, പ്രകൃതി മനുഷ്യനോട് പ്രതികാരം ചെയ്യുകയല്ല.മനുഷ്യൻ പ്രകൃതിയോട് ചെയ്തതിന്റെ മറുപടിയാണ് പ്രകൃതി നൽകിക്കൊണ്ടിരിക്കുന്നത്.
മനുഷ്യൻ പ്രകൃതിയെ കീഴടക്കിയെന്ന് കരുതിയ കാലം കഴിഞ്ഞു. ഇന്ന് പ്രകൃതിയിൽ സംഭവിക്കുന്ന ഓരോ മാറ്റവും മനുഷ്യന്റെ തന്നെ നിലനിൽപ്പിനെ ചോദ്യം ചെയ്യുകയാണ്. മറ്റൊരാളുടെ ജീവിതത്തിന് ഭീഷണിയാകുന്ന എന്തോ ഒന്നല്ല ഇത് - നമ്മൾ തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു ഭീഷണിയാണ്. ഈ ആശയമാണ് 'എ ത്രെറ്റ് ടു ലൈഫ് ' പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്.
ജോയ് കെ. മാത്യുവിന്റെ ഡോക്യുമെന്ററി പരമ്പരയിലെ അഞ്ചാമത്തെ ഡോക്യുമെന്ററിയാണ് എ ത്രെറ്റ് ടു ലൈഫ്. 75 രാജ്യങ്ങളിൽ നിന്നുള്ള വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ അണിനിരത്തി നിർമിച്ച് ലോക റിക്കാർഡ് നേടിയ സല്യൂട്ട് ദി നേഷൻസ്, ഓസ്ട്രേലിയയിലെ ഒൻപത് വയസുകാരൻ അർഷാൻ അമീർ രചനയും സംവിധാനവും നിർവ്വഹിച്ച് ലോക റിക്കാർഡ് കരസ്ഥമാക്കിയ ജനറേഷൻ ഗ്രീൻ എന്നീ ശ്രദ്ധേയമായ രണ്ട് ഡോക്യുമെന്ററികളുടെയും ഛായാഗ്രഹണം നിർവഹിച്ചത് ജോയ് കെ. മാത്യു തന്നെയായിരുന്നു.
ചിത്രത്തിന്റെ രചനയ്ക്കും സംവിധാനത്തിനും ഒപ്പം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും അദ്ദേഹമാണ്.
ആദം കെ. അന്തോണി സെക്കൻഡ് യൂണിറ്റ് കാമറാമാനായും, ലിൻസൺ റാഫേൽ എഡിറ്റിംഗും സഞ്ജു സുകുമാരൻ സംഗീതസംവിധാനവും നിർവഹിക്കുന്നു.
ജുബിൻ രാജ് - സൗണ്ട് മിക്സിംഗ്, സി.ആർ. സജയ് - കളറിസ്റ്റ്, ഫിലിപ്പ് ഹ്യൂബ് - പ്രൊഡക്ഷൻ കൺട്രോളർ, ക്ലെയർ - പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ഷിബിൻ സി. ബാബു - പോസ്റ്റർ ഡിസൈൻ, നിതിൻ നന്ദകുമാർ - അനിമേഷൻ,ആംഫി - കാമറ ആൻഡ് ലൈറ്റ്സ് യൂണിറ്റ്, പി. ആർ. സുമേരാൻ - പി.ആർ.ഒ. എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
International
പെർത്ത്: ഓസ്ട്രേലിയയിൽ വീണ്ടും സ്രാവിന്റെ ആക്രമണത്തിൽ മരണം. വെള്ളിയാഴ്ച പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത്തിനടുത്തുള്ള ജനപ്രിയ ബീച്ചായ സൊറെന്റോ ബീച്ചിൽ നീന്തുന്നതിനിടെ പ്രമുഖ നീന്തൽതാരമായ ഗ്രെഗ് ഒനീൽ(63) മരിച്ചതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവത്തെത്തുടർന്ന് ആക്രമണകാരിയായ ഗ്രേറ്റ് വൈറ്റ് സ്രാവിനെ പിടികൂടി കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടു. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഗ്രേറ്റ് വൈറ്റ് സ്രാവുകളെ കൊല്ലാന് ഉത്തരവിടുന്നത് ഓസ്ട്രേലിയയിൽ അത്യപൂർവവും ഏറെ വിവാദപരവുമാണ്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പെർത്ത് ഉൾപ്പടെയുള്ള മേഖലകളിലെ ബീച്ചുകൾ തത്കാലത്തേക്ക് അടച്ചിടാൻ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
ഈ വർഷം ഓസ്ട്രേലിയയിലുടനീളം സ്രാവിന്റെ ആക്രമണത്തിൽ അഞ്ചുപേരാണ് മരിച്ചത്. സിഡ്നി ഹാർബറിൽ ജനുവരിയിൽ 12 വയസുകാരനും മേയ്-ജൂൺ മാസങ്ങളിൽ വിവിധയിടങ്ങളിലായി മൂന്ന് മുങ്ങൽവിദഗ്ധരും സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
National
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുണ്ടായ വാഹനാപകടത്തിൽ ആന്ധ്രപ്രദേശ് സ്വദേശികൾ മരിച്ചു. വിശാഖപട്ടണം സ്വദേശികളായ നേഹ ബൊമ്മലി(33) ഇവരുടെ ഭർതൃമാതാവ് രമാദേവി(67) എന്നിവരാണ് മരിച്ചത്.
സെപ്റ്റംബർ 16-ന് രാത്രി 9.40-ഓടെ മെൽബണിന് സമീപമായിരുന്നു അപകടം. നേഹയും ഭർതൃമാതാവും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ഇരുവരെയും അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവറെയും ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ, നേഹയും രമാദേവിയും ആശുപത്രിയിലെത്തിക്കും മുൻപേ മരിച്ചിരുന്നു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലെ ഡ്രൈവർ ചികിത്സയിൽ തുടരുകയാണ്.
ഭർത്താവ് വരുൺ ചന്ദ്രയ്ക്കൊപ്പം നേഹ ഏറെക്കാലമായി ഓസ്ട്രേലിയയിലാണ് താമസം. ദമ്പതിമാർക്ക് മൂന്നരവയസുള്ള മകനും ഒരു വയസുള്ള മകളുമുണ്ട്.
International
കാൻബറ: വിദേശവിദ്യാർഥികൾ പങ്കാളികളെയും കുട്ടികളെയും കൊണ്ടുവരുന്നത് തടയാൻ ഓസ്ട്രേലിയ. അഭ്യന്തരമന്ത്രി ടോണി ബുർക്കെ ഇതു സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. നിലവിൽ വിദ്യാർഥി വീസയുള്ളവരുടെ പങ്കാളികൾക്ക് ഓസ്ട്രേലിയയിൽ തൊഴിലെടുക്കാൻ അനുമതിയുണ്ട്. 18നു താഴെയുള്ള കുട്ടികളെയും ഓസ്ട്രേലിയയിലേക്കു കൊണ്ടുവരാം.
നിലവിൽ ഓസ്ട്രേലിയയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന വിദേശ വിദ്യാർഥികളെ പുതിയ നിയമം ബാധിക്കില്ല. പിഎച്ച്ഡ് വിദ്യാർഥികളും ചില രാജ്യക്കാർക്കും പുതിയ നിയമത്തിൽ ഇളവുണ്ടാകും.
ഓസ്ട്രേലിയയിൽ തുടരാൻ ഒരേ ലെവലിലുള്ള കോഴ്സുകൾ മാറി മാറി പഠിക്കുന്ന രീതിയും അവസാനിപ്പിക്കും. ബിരുദ കോഴ്സുകൾക്കായി എത്തുന്നവർ അതു പൂർത്തിയായ ശേഷം രാജ്യത്ത് തുടരണമെങ്കിൽ ബിരുദാനന്തരബിരുദത്തിനു ചേരേണ്ടിവരും.
Business
തിരുവനന്തപുരം: ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സാന്റാമോണിക്ക അഡ്മിഷൻ ഡേ സംഘടിപ്പിക്കുന്നു.
പട്ടം നികുഞ്ചം സറസ് ബിൽഡിംഗ് രണ്ടാം നിലയിലുള്ള സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് ഓഫീസിൽ 12 ന് രാവിലെ 10 മുതൽ രണ്ടു വരെയാണ് ഇൻ-ഹൗസ് അഡ്മിഷൻ ഡേ സംഘടിപ്പിക്കുക.
പരിപാടിയിൽ ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും 12 സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളെ നേരിട്ടു കാണാനും വിവിധ പഠന പ്രോഗ്രാമുകളെയും അഡ്മിഷൻ സാധ്യതകളെയും കുറിച്ച് വിശദമായി മനസിലാക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
താങ്ങാനാകുന്ന ഫീസ് ഘടനയുള്ള വിവിധ പഠന പ്രോഗ്രാമുകൾ, 100 ശതമാനം വരെ സ്കോളർഷിപ്പ് സാധ്യതകൾ, പഠനകാലത്തെയും പഠനശേഷമുള്ളതുമായ തൊഴിലവസരങ്ങളും വർക്ക് റൈറ്റ് സംബന്ധിച്ച വിവരങ്ങളും സർവകലാശാലാ പ്രതിനിധികളിൽനിന്നു നേരിട്ട് അറിയാം.
വിദ്യാർഥികളുടെ അക്കാദമിക് യോഗ്യതകളും പ്രൊഫൈലും On-the-spot Profile Assessment വഴി വിലയിരുത്തി അനുയോജ്യമായ കോഴ്സുകളും സർവകലാശാലകളും നിർദേശിക്കുന്ന സൗകര്യവുമുണ്ടായിരിക്കും. പരിപാടിയുടെ ഭാഗമായി IELTS, PTE പരീക്ഷകൾക്കു പ്രത്യേക ഇളവുകളും ലഭ്യമാണ്. സെപ്റ്റംബർ 12ന് എൻറോൾ ചെയ്യുന്ന വിദ്യാർഥികൾക്ക് 40 ശതമാനം ഡിസ്കൗണ്ടും 13ന് എൻറോൾ ചെയ്യുന്നവർക്ക് 20 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.
സംശയങ്ങൾക്കു പരിഹാരം നൽകുന്നതിനായി പ്രത്യേക വീസ ഡെസ്ക് ഉണ്ടായിരിക്കും. വിദേശ പഠനത്തിനാവശ്യമായ സാമ്പത്തികസഹായവും വിദ്യാഭ്യാസ വായ്പാ സാധ്യതകളും നേരിട്ടു മനസിലാക്കുന്നതിനായി ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കും അവസരമുണ്ടാകും. ഫോൺ: 9446005180, 04714140999.
NRI
ഡാർവിൻ: ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) പുതിയ പ്രൊവിൻസിന് ഔദ്യോഗിക തുടക്കമായി. ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഡാർവിൻ പ്രൊവിൻസിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നോർത്തേൺ ടെറിട്ടറി മന്ത്രിയും ഇന്ത്യൻ വംശജനുമായ ജിൻസൺ ചാൾസ് ചടങ്ങിൽ മുഖ്യാതിഥിയും കീനോട്ട് സ്പീക്കറുമായി. ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, പൊതുപ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ എന്നിവർ ആശംസകൾ നേർന്നു. ഡബ്ല്യുഎംസി ഫാർ ഈസ്റ്റ് റീജിയൺ പ്രസിഡന്റ് കിരൺ ജെയിംസ് ചടങ്ങിന് നേതൃത്വം നൽകി.
ഡാർവിൻ പ്രൊവിൻസ് ഭാരവാഹികൾ:
പ്രസിഡന്റ്: ഷിൽവിൻ മാത്യൂസ്, വൈസ് പ്രസിഡന്റ്: മാത്യു മാത്തം, സെക്രട്ടറി: സലാസ് എബ്രഹാം, ജോയിന്റ് സെക്രട്ടറി: മോൻസി തോമസ്, ട്രഷറർ: സുജേഷ് മാത്യു.
ഡാർവിൻ പ്രൊവിൻസ് നിലവിൽ വന്നതോടെ ഡബ്ല്യുഎംസിയുടെ ആഗോള ശൃംഖലയിൽ 84 പ്രൊവിൻസുകളായി. ലോകമെമ്പാടുമുള്ള മലയാളികളുടെ സജീവ പങ്കാളിത്തത്തോടെ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.
100 രാജ്യങ്ങളിൽ പ്രൊവിൻസുകൾ രൂപീകരിക്കുകയാണ് ഡബ്ല്യുഎംസിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളി സമൂഹത്തെ കൂടുതൽ ശക്തമായി ഒരുമിപ്പിക്കുന്നതിനും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഡാർവിൻ പ്രൊവിൻസ് സജീവമായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Sports
കാൻബറ: ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ടെന്നീസ് താരം നിക് കിർഗിയോസിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വെട്ടിച്ചുരുക്കി. താരത്തിന് നേരത്തെ ഏർപ്പെടുത്തിയിരുന്ന മൂന്നുമാസത്തെ വിലക്ക് ഒരു മാസമായി കുറച്ചെന്ന് ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസി വ്യക്തമാക്കി.
ഇതോടെ കിർഗിയോസിന് വീണ്ടും മത്സരരംഗത്തേക്ക് തിരിച്ചെത്താനാകും. കഴിഞ്ഞ ജൂണിൽ മയ്യോർക്കയിൽ നടന്ന എടിപി 250 ടൂർണമെന്റിനിടെ നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ശരീരത്തിൽ കൊക്കെയിൻ മെറ്റബോലൈറ്റായ ബെൻസോയ്ക്ഗോണിൻ കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് നാല് മുതൽ താരത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
മത്സരങ്ങൾക്ക് പുറത്തുള്ള സമയത്താണ് താരം ലഹരിമരുന്ന് ഉപയോഗിച്ചതെന്ന് ഐടിഐഎ സ്ഥിരീകരിച്ചിരുന്നു. സാധാരണയായി ഇത്തരം ലഹരിമരുന്ന് നിയമലംഘനങ്ങൾ ലഭിക്കാറുള്ള മൂന്ന് മാസത്തെ വിലക്കാണ് ഇളവ് ചെയ്തത്. ഐടിഐഎ അംഗീകരിച്ച ഔദ്യോഗിക ചികിത്സാ പരിപാടിയിൽ പങ്കെടുക്കാൻ താരം സന്നദ്ധനായതിനെ തുടർന്നാണ് ശിക്ഷാ കാലാവധി ഒരു മാസമായി വെട്ടിക്കുറച്ചത്.
Sports
ഓസ്ട്രേലിയ: മുൻ ഓസ്ട്രേലിയൻ താരം മൈക്കൽ ഹസി ക്രിക്കറ്റ് ഓസ്ട്രേലിയയിൽ പാർട്ട് ടൈം കണ്സൾട്ടന്റായി ചുമതലയേൽക്കുന്നു.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനാകാനുള്ള ക്ഷണം നിരസിച്ചാണ് ഹസി ഓസീസിന് കരുത്ത് പകരുന്ന തീരുമാനം എടുത്തത്.
അതേസമയം, പുതിയൊരു ബാറ്റിംഗ് പരിശീലകനെ കണ്ടെത്തുന്നത് ഇംഗ്ലണ്ട് ടെസ്റ്റ് ടീം മുഖ്യ പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങിന് വെല്ലുവിളിയാകും.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് പരിശീലകനായും ദ ഹണ്ഡ്ര ഡിൽ വെൽഷ് ഫയർ ടീമിന്റെ മുഖ്യ പരിശീലകനായും ഹസി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഫോക്സ് സ്പോർട്സിലെ കമന്ററി, ക്രിക്കറ്റ് പണ്ഡിറ്റ് ചുമതലകളും ഹസിക്കുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ അനുഭവസന്പത്തുള്ള ഹസിയുടെ സാന്നിധ്യം വരാനിരിക്കുന്ന ആഷസിൽ ഓസ്ട്രേലിയയ്ക്ക് കരുത്താകും.
2007ൽ ലോകകപ്പ് കിരീടം നേടിയ ടീം അംഗമായിരുന്ന ഹസി 2013ലാണ് വിരമിച്ചത്.
Sports
മക്കായ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ഇന്നിംഗ്സിനും 51 റൺസിനുമാണ് ഓസീസിന്റെ ജയം. ഈ ജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ വെറും 64 റൺസിന് പുറത്തായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 210 റൺസ് എടുത്തു. 146 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റർമാർക്ക് ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ പാറ്റ് കമ്മിൻസും നഥാൻ ലിയോണും മൂന്ന് വിക്കറ്റ് വീതം നേടി.
മൂവരുടെയും മികച്ച ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 95 റൺസിന് ഓൾഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ടോപ് സ്കോറർ. ഒമ്പത് ബംഗ്ലാദേശ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി.രണ്ട് ഇന്നിംഗ്സിലുമായി പത്ത് വിക്കറ്റുകളാണ് സ്റ്റാർക്ക് വീഴ്ത്തിയത്.
നേരത്തെ എട്ട് വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. കാമറൂൺ ഗ്രീനിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. 105 പന്തിൽ 10 ഫോറിന്റെ അകമ്പടിയോടെ 47 റൺസാണ അദ്ദേഹം അടച്ചുകൂട്ടിയത്.
ആറ് റൺസെടുത്ത് ജോഷ് ഹേസൽവുഡ് കൂടി പുറത്തായതോടെ ഓസീസിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 62 പന്തിൽ 32 റൺസുമായാണ് നാഥാൻ ലിയോൺ പുറത്താകാതെ നിന്നത്. ബംഗ്ലാദേശിനായി ഷോറിഫുൾ ഇസ്ലാം ഏഴുവിക്കറ്റുകൾ വീഴ്ത്തി. ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച മിച്ചൽ സ്റ്റാർക്കിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.
Sports
മക്കായ്: ഓസ്ട്രേലിയായ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ഓസീസ് പേസർമാരുടെ തീപ്പന്തുകൾക്ക് മുന്നിൽ ബാറ്റർമാർ തകർന്നടിഞ്ഞതോടെ 64 റൺസിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശ് നിരയിൽ നാല് ബാറ്റർമാർ ഡക്കായി മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ ഷാഡ്മാൻ ഇസ്ലാമിനെ നഷ്ടമായി. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ പത്തു റൺസെന്ന ദയനീയ നിലയിലായിരുന്നു. പത്താം വിക്കറ്റിൽ തയ്ജുൾ ഇസ്ലാമും ഷൊറിഫുൾ ഇസ്ലാമും ചേർന്ന് 25 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ബംഗ്ലാദേശ് 64 റൺസിലെത്തിയത്.
പത്ത് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്സിന്റെ നടുവൊടിച്ചത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു.
NRI
ഡാർവിൻ: ഓസ്ട്രേലിയയിലെ ഡാർവിനിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യം ദിനം വിപുലമായി ആഘോഷിച്ചു. ഡാർവിനിൽ ഉണ്ടോലിയ ഗാർഡൻ ടിവിയിൽ നടന്ന പരിപാടിയിൽ നോർത്തേൺ ടെറിട്ടറി സ്റ്റേറ്റ് പ്രസിഡന്റ് പോൾ പറോക്കാരൻ പതാക ഉയർത്തി.
അതിനുശേഷം നടന്ന പുതുയോഹം ജിൻസൺ ചാൾസ് നിർവഹിച്ചു. ഈ അവസരത്തിൽ റോയൽ ഡാർവിൻ ഹോസ്പിറ്റലിൽ 20 വർഷമായി നഴ്സായി ജോലിയിലുള്ള ലൈസ ബേബി, എലിസബത്ത് ലിജു, നൈസി ബെന്നി, ബേബി കുര്യൻ എന്നിവർക്കു മൊമന്റോ നൽകി ആദരിച്ചു.
International
സിഡ്നി: ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ച ‘തോക്ക് തിരികെ വാങ്ങൽ പദ്ധതി’ നവംബറിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 14ന് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ആഘോഷം നടക്കവേ ഇന്ത്യക്കാരനായ സാജിദ് അക്രവും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രവും ചേർന്നു നടത്തിയ വെടിവയ്പിൽ 14 പേരാണു കൊല്ലപ്പെട്ടത്. സാജിദ് പോലീസിന്റെ വെടിയേറ്റു മരിച്ചു. നവീദ് വിചാരണ നേരിടുന്നു.
നിയമപരമായി വാങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇരുവരും ഭീകരാക്രമണം നടത്തിയത്. ഇതേത്തുടർന്നാണ് തോക്കുകളുടെ എണ്ണം പരിമിതപ്പെടുത്താൻ ഓസ്ട്രേലയിൻ സർക്കാർ നടപടികളെടുത്തത്.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഓസ്ട്രേലിയയിൽ 41 ലക്ഷം തോക്കുകളുണ്ട്. സിഡ്നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തു മാത്രം 11 ലക്ഷം തോക്കുകളുണ്ട്.
ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്താണ് ‘തോക്കു തിരിച്ചുവാങ്ങൽ പദ്ധതി’ ആദ്യം നടപ്പാക്കുന്നത്. ഒരാൾക്കു കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തും. അധികമുള്ളവയും നിരോധിത ഇനത്തിൽപ്പെടുന്നവയും ജനങ്ങൾക്ക് സർക്കാരിനു നല്കാം. ഓരോ തോക്കിനും 700 യുഎസ് ഡോളർവരെ വില ലഭിക്കും.
പദ്ധതിയിലൂടെ രണ്ടേമുക്കാൽ ലക്ഷം അനധികൃത തോക്കുകൾ ശേഖരിച്ചു നശിപ്പിക്കാമെന്നാണ് കരുതുന്നത്.
ഓസ്ട്രേലിയൻ ഭരണകൂടം തോക്ക് തിരികെ വാങ്ങുന്നത് ഇതാദ്യമല്ല. 1996ലെ പോർട്ട് ആർതർ കൂട്ടക്കൊലയ്ക്കു പിന്നാലെ ആറര ലക്ഷം തോക്കുകൾ തിരികെ വാങ്ങി നശിപ്പിച്ചിരുന്നു. 2003ലും 2021ലും സമാന പദ്ധതികൾ നടപ്പാക്കിയിരുന്നു.
Sports
ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഇന്നിംഗ്സിൽ ഓസീസ് ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്കോർ: ഓസ്ട്രേലിയ- 198 & 284, ബംഗ്ലാദേശ്: 426 & 57/1.
നേരത്തേ രണ്ടാം ഇന്നിംഗ്സിൽ ഓസീസിനെ 284 റൺസിന് പുറത്താക്കിയതോടെയാണ് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 57 റൺസായത്. രണ്ടാം ഇന്നിംഗ്സിൽ കാമറൂൺ ഗ്രീനിന്റെ സെഞ്ചുറിയാണ് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ഓസീസിനെ തുണച്ചത്. 201 പന്തുകൾ നേരിട്ട ഗ്രീൻ 104 റൺസെടുത്ത് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസൻ മിറാസാണ് ഓസീസിനെ രണ്ടാം ഇന്നിങ്സിൽ തകർത്തത്. ഹസൻ മഹ്മൂദ് മൂന്നു വിക്കറ്റ് വീഴ്ത്തി.
ചരിത്രജയത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിന് തൻസിദ് ഹസന്റെ (പൂജ്യം) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. പിന്നീട് ഷാദ്മാൻ ഇസ്ലാമും (25), മോമിനുൾ ഹഖും (30) ചേർന്ന് വലിയ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ബംഗ്ലാദേശ് മുന്നിലെത്തി (1-0).
Sports
ഡാര്വിന്: ടെസ്റ്റ് ക്രിക്കറ്റില് ബംഗ്ലാദേശ് ചരിത്രജയത്തിന്റെ വക്കില്. ഓസ്ട്രേലിയന് മണ്ണിലെ ആദ്യ ജയമെന്ന ചരിത്രത്തിലേക്ക് ബംഗ്ലാദേശിനുള്ളത് രണ്ടുദിനങ്ങളുടെ അകലം.
ചരിത്രത്തില് ആദ്യമായി സ്വന്തം മണ്ണില്വച്ച് ബംഗ്ലാദേശിനോട് 228 റണ്സിന്റെ ലീഡ് വഴങ്ങേണ്ടിവന്ന ഓസ്ട്രേലിയ, ഡാര്വിന് ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള് രണ്ടാം ഇന്നിംഗ്സില് നാലു വിക്കറ്റ് നഷ്ടത്തില് 161 റണ്സ് എന്ന നിലയിലാണ്. 67 റണ്സിന് ഇപ്പോഴും പിന്നില്. സ്കോര്: ഓസ്ട്രേലിയ 198, 161/4. ബംഗ്ലാദേശ് 426.
ഹെയ്സല്വുഡ് സിക്സ്
ആറു വിക്കറ്റ് നഷ്ടത്തില് 351 റണ്സ് എന്ന നിലയില് മൂന്നാം ദിനം ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചു. മെഹ്ദി ഹസന് മിറാസും (32) ഹസന് മെഹ്മൂദുമായിരുന്നു (13) ക്രീസില്. ഹസന് മെഹ്മൂദ് ഒരു റണ്ണുകൂടി ചേര്ത്തു മടങ്ങി.മെഹ്ദി ഹസന് 154 പന്തില് 65 റണ്സ് നേടിയശേഷമാണ് മടങ്ങിയത്.
89 റണ്സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ പേസര് ജോഷ് ഹെയ്സല്വുഡാണ് ഓസീസ് ബൗളിംഗ് ആക്രമണത്തിലെ മുമ്പന്.
റെഡ്ബോള് ക്രിക്കറ്റില് 300 വിക്കറ്റ് സ്വന്തമാക്കുന്ന ഒമ്പതാമത് ഓസീസ് ബൗളറാണ് ഹെയ്സല്വുഡ്.
ഗ്രീന് പ്രതിരോധം
228 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ, രണ്ടാം ഇന്നിംഗ്സിലും തകര്ച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണര്മാരായ ജേക്ക് വെതറാള്ഡും (0) ട്രാവിസ് ഹെഡും (17) 10.2 ഓവറില് 37 റണ്സിനിടെ മടങ്ങി. ഹസന് മെഹ്മൂദിനായിരുന്നു രണ്ടു വിക്കറ്റും.
മാര്നസ് ലബൂഷെയ്നും (31) അധികം പൊരുതാന് സാധിച്ചില്ല. പിന്നീട് സ്റ്റീവ് സ്മിത്തും (44) കാമറൂണ് ഗ്രീനും (43 നോട്ടൗട്ട്) ചേര്ന്നുള്ള ചെറുത്തുനില്പ്പ് ഓസീസിനെ 122ല് എത്തിച്ചു. ഗ്രീനിനൊപ്പം അലക്സ് കാരെയും (19 നോട്ടൗട്ട്) ക്രീസിലുണ്ട്.
സ്മിത്തിനൊപ്പം 49 റണ്സിന്റെയും കാരെയ്ക്കൊപ്പം അഭേദ്യമായ 39 റണ്സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ കാമറൂണ് ഗ്രീനിന്റെ ബാറ്റിംഗിലാണ് ഓസീസ് പ്രതീക്ഷ.
Sports
ഡാർവിൻ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ തിരിച്ചുവരവിനായി ഓസ്ട്രേലിയ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 228 റൺസിന്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെന്ന നിലയിലാണ്. ബംഗ്ലാദേശിന്റെ ലീഡ് മറികടക്കാൻ ഓസീസിന് ഇനി 67 റൺസ് കൂടി വേണം.
കാമറൂൺ ഗ്രീൻ (43), അലക്സ് ക്യാരി (19) എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയ തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ 37ൽ എത്തിയപ്പോഴേക്കും ജേക്ക് വെതർലാൻഡ് (0), ട്രാവിസ് ഹെഡ് (17) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഇരുവരെയും ഹസൻ മഹ്മൂദ് ബൗൾഡാക്കുകയായിരുന്നു.
പിന്നാലെ മാർനസ് ലബുഷെയ്ൻ (31), സ്റ്റീവൻ സ്മിത്ത് (44) എന്നിവരെയും ഓസീസിന് നഷ്ടമായി. ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 198 നെതിരെ ബംഗ്ലാദേശ് 426 റൺസാണ് നേടിയത്. ഇതോടെ 228 റൺസിന്റെ നിർണായക ലീഡും ബംഗ്ലാ കടുവകൾ സ്വന്തമാക്കി.
തൻസിദ് ഹസൻ തമീം (101), നജ്മുൽ ഹൊസൈൻ ഷാന്റോ (84), മെഹിദി ഹസൻ മിറാസ് (65) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
Sports
ഡാര്വിന് (ഓസ്ട്രേലിയ): ബംഗ്ലാദേശ് ഓപ്പണിംഗ് ബാറ്റര് തന്സീദ് ഹസന് ഓസ്ട്രേലിയന് മണ്ണില് ചരിത്രനേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയയില് സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് കളിക്കാരന് എന്ന നേട്ടം ഇനി തന്സീദിനു സ്വന്തം.
കംഗാരുക്കള്ക്ക് എതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില് 101 റണ്സ് തന്സീദ് നേടി. ബംഗ്ലാദേശി ഓപ്പണര് 197 പന്തില്നിന്ന് ഒരു സിക്സും എട്ടു ഫോറും അടക്കമാണ് 101 റണ്സ് സ്വന്തമാക്കിയത്. രണ്ടാംദിനം അവസാനിക്കുമ്പോള് ബംഗ്ലാദേശ് 351/6 എന്ന നിലയിലാണ്.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 198ല് അവസാനിച്ചിരുന്നു. നാലു വിക്കറ്റ് കൈയിലിരിക്കേ 153 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ബംഗ്ല കടുവകള്ക്കുണ്ട്. ചരിത്രത്തില് ആദ്യമായി ഓസീസ് മണ്ണില് ടെസ്റ്റ് ജയമെന്നതാണ് ബംഗ്ലാദേശ് നിലവിൽ ലക്ഷ്യമിടുന്നത്.
രണ്ടാം ടെസ്റ്റില് റിക്കാര്ഡ്
തന്സീദിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് ആണിതെന്നതാണ് ശ്രദ്ധേയം. രണ്ടാം വിക്കറ്റില് മൊമിനുള് ഹഖിനൊപ്പം 102 റണ്സിന്റെയും മൂന്നാം വിക്കറ്റില് നജ്മുല് ഹുസൈന് ഷാന്റൊയ്ക്ക് ഒപ്പം 93 റണ്സിന്റെയും കൂട്ടുകെട്ട് തന്സീദ് ഉണ്ടാക്കി.
തന്സീദിനു പിന്നാലെ ക്യാപ്റ്റന് നജ്മുല് ഹുസൈന് ഷാന്റൊ, മൊമിനുള് ഹഖ് എന്നിവരും ബാറ്റിംഗില് തിളങ്ങി. ഷാന്റൊ 126 പന്തില് 84 റണ്സ് സ്വന്തമാക്കി. മൊമിനുള് 95 പന്തില് 49ഉം. മുഷ്ഫിഖുര് റഹീമും (36) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മെഹ്ദി ഹസന് മിറാസ് (32 നോട്ടൗട്ട്), ഹസന് മബ്മൂദ് (13 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്.
സ്റ്റാര്ക്ക് റിക്കാര്ഡ്
ഡാര്വിന് ടെസ്റ്റില് ബൗളിംഗിനു പിന്നാലെ ബാറ്റിംഗിലും ബംഗ്ലാദേശ് ആധിപത്യം തുടരുന്നതിനിടെ ഓസീസ് പേസര് മിച്ചല് സ്റ്റാര്ക്ക് വ്യക്തിഗത നേട്ടങ്ങള് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവും കൂടുതല് വിക്കറ്റുള്ള ഇടംകൈ ബൗളര് എന്ന റിക്കാര്ഡാണ് സ്റ്റാര്ക്ക് ആദ്യം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുന് സ്പിന്നര് രംഗണ ഹെറാത്തിന്റെ 433 വിക്കറ്റ് എന്നത് സ്റ്റാര്ക്ക് തിരുത്തി. ഹെറാത്ത് 93 ടെസ്റ്റിലാണ് 433 വിക്കറ്റ് വീഴ്ത്തിയത്. സ്റ്റാര്ക്കിന്റെ 106-ാം ടെസ്റ്റാണ്.
ടെസ്റ്റ് ക്രിക്കറ്റ് കരിയറില് ഏറ്റവും കൂടുതല് വിക്കറ്റില് ഇന്ത്യയുടെ കപില് ദേവിനെയും സ്റ്റാര്ക്ക് മറികടന്നു. 434 വിക്കറ്റാണ് കപില് ദേവ് കരിയറില് നേടിയത്. സ്റ്റാര്ക്കിന്റെ വിക്കറ്റ് നേട്ടം 435 ആയി. ശ്രീലങ്കന് മുന് താരം മുത്തയ്യ മുരളീധരനാണ് (800) ടെസ്റ്റില് ഏറ്റവും കൂടുതല് വിക്കറ്റ്.
Sports
ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ടെസ്റ്റ് മത്സരത്തിനെത്തിയ ബംഗ്ലാദേശ് കംഗാരുപ്പടയെ ഞെട്ടിച്ചു.
ഡാർവിനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ വെറും 198 റണ്സിന് കൂടാരം കയറ്റി. 55 റണ്സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി കരിയറിലെ മികച്ച പ്രകടനവുമായി വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദ് തിളങ്ങിയപ്പോൾ കംഗാരുപ്പട വീണു.
23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസീസ് മണ്ണിലേക്ക് ബംഗ്ലാദേശിന്റെ വരവ്. സ്കോർ: ഓസ്ട്രേലിയ- 53 ഓവറിൽ 198. ബംഗ്ലാദേശ്- 24 ഓവറിൽ 96/1.
ഓസീസ് വീഴ്ച
ഓപ്പണർമാരായ ട്രാവിസ് ഹെഡും (22), ജാക് വെതാറൾഡും (23) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 45 റണ്സെടുത്ത് ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് ഓസീസ് തകർന്നത്. ജാക്ക് വെതറാൾഡ്, ട്രാവിസ് ഹെഡ് എന്നിവരെ തുടർച്ചയായ ഓവറുകളിൽ മടക്കി ഹസൻ മഹ്്മൂദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് മാർനസ് ലബുഷെയ്നും (1), കാമറൂണ് ഗ്രീൻനും (13) നിലയുറപ്പിക്കാനായില്ല. ഒടുവിൽ സ്മിത്തിന്റെ (71) മികവിൽ 198ൽ എത്തി.
55 റണ്സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്.
ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റണ്സ് എന്ന നിലയിലാണ്.
Sports
ഡാർവിൻ: ഓസ്ട്രേലിയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ബംഗ്ലാദേശിന് മേധാവിത്വം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 198 റൺസിന് എല്ലാവരും പുറത്തായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസർ ഹസൻ മഹ്മൂദിന്റെ ആറുവിക്കറ്റ് പ്രകടനമാണ് സന്ദർശകർക്ക് മേധാവിത്വം സമ്മാനിച്ചത്.
ഹസന് പുറമെ ടസ്കിൻ അഹമ്മദും ഇബാദത്ത് ഹുസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ ചിറകരിഞ്ഞു. ഓസ്ട്രേലിയൻ നിരയിൽ 71 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്.
ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ 102 റൺസ് മാത്രം പിന്നിലായി ശക്തമായ നിലയിലാണ് ബംഗ്ലാദേശ് ഇപ്പോൾ. 32 റൺസുമായി തൻസിദ് ഹസനും 35 റൺസുമായി മോമിനുൽ ഹുഖുമാണ് ക്രീസിലുള്ളത്.
NRI
മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ എംഎൽഎയും എഐസിസി വിദേശകാര്യ സെക്രട്ടറിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഈ മാസം 14ന് മെൽബണിലെത്തുന്ന സജീവ് ജോസഫിന് ഐഒസി കേരള ചാപ്റ്റർ നാഷണൽ പ്രസിഡന്റ് പി.വി. ജിജേഷ്, ഐഒസി ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ഹിൻസോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്റോ ദേവസി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
15ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കുന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. 16ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്യും.
വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. 17ന് മെൽബൺ പാർലമെന്റ് സന്ദർശനത്തിന്റെ ഭാഗമായി വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി സജീവ് ജോസഫ് കൂടിക്കാഴ്ച നടത്തും.
അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. 19ന് സിഡ്നിയിൽ സംഘടിപ്പിക്കുന്ന "മീറ്റ് & ഗ്രീറ്റ്' പരിപാടിയിലും സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഡാർവിൻ, ആലീസ് സ്പ്രിംഗ്സ്, പെർത്ത് തുടങ്ങിയ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.
ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ
International
കാൻബെറ: ഇറേനിയൻ ഭരണകൂടത്തെ പരസ്യമായി തള്ളിപ്പറഞ്ഞ അവിടുത്തെ വനിതാ ഫുട്ബോൾ താരങ്ങളായ ആത്തിഫെ (34), ഫാത്തിമെ(22) എന്നിവർക്ക് ഓസ്ട്രേലിയൻ പൗരത്വം ലഭിച്ചു. പൗരത്വ സർട്ടിഫിക്കറ്റ് വിതരണം ചെയ്ത ചടങ്ങിൽ ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രി ടോണി ബർക്കെ പങ്കെടുത്തു.
ഒരിക്കലും മറക്കാൻ പറ്റാത്ത ദിനമാണിതെന്ന് ആത്തിഫെ പറഞ്ഞു. വാക്കുകൾക്കു വിവരിക്കാൻ പറ്റാത്ത നിമിഷങ്ങളാണിതെന്ന് ഫാത്തിമയും പറഞ്ഞു.
മാർച്ച് ആദ്യം ഓസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിനിടെ ഇറേനിയൻ താരങ്ങൾ ദേശീയഗാനം പാടാൻ വിസമ്മതിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇറേനിയൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയിൽ പ്രതിഷേധിച്ചായിരുന്നിത്. അമേരിക്കയും ഇസ്രയേലും ഇറാനിൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെയുണ്ടായ സംഭവം ലോകശ്രദ്ധയാകർഷിച്ചു.
നാട്ടിലേക്കു മടങ്ങിയാൽ ഭരണകൂട പീഡനം നേരിട്ടേക്കുമെന്നു ഭയന്ന ഇറേനിയൻ ഫുട്ബോൾ സംഘത്തിന് ഓസ്ട്രേലിയ അഭയം നല്കാമെന്നു വ്യക്തമാക്കി. ഇതിൽ ആത്തിഫെയും ഫാത്തിമെയും മാത്രമാണ് ഓസ്ട്രേലിയൻ വാഗ്ദാനം സ്വീകരിക്കാൻ തയാറായത്. ഓസ്ട്രേലിയയിൽ പ്രഫഷണൽ ഫുട്ബോൾ കരിയർ തുടരാനാണ് ഇരുവരുടെയും തീരുമാനം.
Kerala
കൊച്ചി: ഓസ്ട്രേലിയയിലെ പെർത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതി ആൻമേരിയുടെ (30) മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണു സംസ്കാരം.
മുരിങ്ങൂർ കൊടുമ്പലായി വീട്ടിൽ ശരത്തിന്റെ ഭാര്യയായ ആൻ മേരി ജൂലൈ 24ന് പെർത്തിലെ പള്ളിയിൽ എക്സിബിഷൻ പരിപാടിയിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടത്തിൽപ്പെട്ടത്.
എതിർദിശയിൽനിന്നു സിഗ്നൽ തെറ്റിച്ചു പാഞ്ഞെത്തിയ കാർ ആൻമേരി സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഭർത്താവ് ശരത്തിനും പരിക്കേറ്റിരുന്നു. ചമ്പന്നൂർ കാച്ചപ്പിള്ളി കുടുംബാംഗമാണ് ആൻമേരി. മകൾ: ഹോളി ആൻ ശരത്.
നാളെ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം 9.30 വരെ ചമ്പന്നൂരിലെ വീട്ടിലും 11 മുതൽ മുരിങ്ങൂരിലെ ഭർതൃഗൃഹത്തിലും പൊതുദർശനത്തിനു വയ്ക്കും.
International
സിഡ്നി: മോട്ടോർ ന്യൂറോൺ രോഗത്തിനെതിരേയുള്ള ചാരിറ്റി ഫണ്ട് ശേഖരണത്തിനായി ഓസ്ട്രേലിയയ്ക്കു കുറുകെ 5,300 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലക്ഷ്യം പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസം 82കാരൻ അന്തരിച്ചു. ഓസ്ട്രേലിയൻ സ്വദേശിയായ ബോബ് മോണ്ട്ഗോമറിയാണ് ദൗത്യം പൂർത്തിയാക്കി സന്തോഷം പങ്കിട്ടതിനു പിന്നാലെ ലോകത്തോടു വിടപറഞ്ഞത്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ബ്രൂമിൽനിന്ന് തുടങ്ങി സിഡ്നിക്ക് തെക്കുപടിഞ്ഞാറുള്ള ബൗറൽ വരെ നീണ്ട ആറാഴ്ചത്തെ ക്ലേശകരമായ യാത്രയിൽ 18കാരനായ പേരക്കുട്ടി ടോം മാൽക്കമും ബോബിനൊപ്പമുണ്ടായിരുന്നു. ''വൺ ലാസ്റ്റ് റൈഡ്'' എന്ന് നാമകരണം ചെയ്ത ഈ യാത്രയിലൂടെ മോട്ടോർ ന്യൂറോൺ രോഗത്തിനെതിരേയുള്ള ചാരിറ്റി ഫണ്ടിലേക്ക് ഏകദേശം 105,000 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 58 ലക്ഷത്തിലധികം രൂപ) ഇരുവരും ചേർന്ന് സമാഹരിച്ചു.
ഞായറാഴ്ച യാത്ര പൂർത്തിയാക്കി ബൗറലിൽ എത്തിയ ബോബിനെയും പേരക്കുട്ടിയെയും നാട്ടുകാർ വലിയ ആവേശത്തോടെയാണു വരവേറ്റത്. വഴിനീളെ കണ്ടുമുട്ടിയ മനുഷ്യരുടെ പിന്തുണയും സ്നേഹവുമാണ് തനിക്കു പ്രചോദനമായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച കുടുംബാംഗങ്ങൾക്കൊപ്പം വിജയാഘോഷങ്ങളിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ശാന്തമായി മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ബന്ധു മരിച്ചതിനെത്തുടർന്നാണ് ബോബ് ഈ ജീവകാരുണ്യ ദൗത്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. മുന്പ് നടത്തിയ അഞ്ച് ചാരിറ്റി റൈഡുകളിലൂടെ അദ്ദേഹം 300,000 ഓസ്ട്രേലിയൻ ഡോളറോളം ഫണ്ട് സമാഹരിച്ചിരുന്നു. ജീവകാരുണ്യരംഗത്ത് മാതൃകാപരമായ സേവനം കാഴ്ചവച്ച ബോബിന്റെ അപ്രതീക്ഷിത വിയോഗത്തിൽ എംഎൻഡി സംഘടനയും ഓസ്ട്രേലിയയിലെ വിവിധ സംഘടനകളും അനുശോചിച്ചു.
എന്താണ് മോട്ടോർ ന്യൂറോൺ രോഗം
മസ്തിഷ്കത്തെയും സുഷുമ്നാനാഡിയെയും പേശികളുമായി ബന്ധിപ്പിക്കുന്ന നാഡീകോശങ്ങളെ ക്രമേണ നശിപ്പിക്കുന്ന ഒരു അപൂർവ രോഗാവസ്ഥയാണ് മോട്ടോർ ന്യൂറോൺ ഡിസീസ്. നമ്മുടെ ചലനങ്ങൾ (നടത്തം, കൈകൾ അനക്കൽ, സംസാരിക്കൽ, ഭക്ഷണം വിഴുങ്ങൽ, ശ്വാസമെടുക്കൽ എന്നിവ) നിയന്ത്രിക്കുന്നത് മോട്ടോർ ന്യൂറോണുകളാണ്. ഈ നാഡീകോശങ്ങൾ നശിക്കുന്നതോടെ തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ പേശികളിലേക്ക് എത്താതാകുകയും പേശികൾ തളർന്നുപോകുകയും ചെയ്യുന്നു.
ലോകമെമ്പാടുമായി ഏകദേശം 2,72,700 മോട്ടോർ ന്യൂറോൺ രോഗികളുണ്ടെന്നാണു റിപ്പോർട്ട്. ലോക ജനസംഖ്യയിൽ ഒരുലക്ഷം ആളുകളിൽ നാലു മുതൽ ആറുപേർക്കുവരെ ഈ രോഗാവസ്ഥ കാണപ്പെടുന്നു. ഓരോ വർഷവും ചുരുങ്ങിയത് 64,177 പേർക്കുവരെ പുതുതായി രോഗം കണ്ടെത്തുന്നുണ്ട്. 2040 ആകുമ്പോഴേക്കും ആഗോളതലത്തിൽ ഈ രോഗികളുടെ എണ്ണം 3.75 ലക്ഷത്തിനു മുകളിലേക്ക് ഉയരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
Business
കൊച്ചി: പ്ലസ് ടു/ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ മുൻനിര സർവകലാശാലകൾ, ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവയിലെ പ്രതിനിധികളെ നേരിൽക്കണ്ട് ഡിപ്ലോമ, ഡിഗ്രി, ഡിഗ്രി ഡിപ്ലോമ, പിജി ഡിപ്ലോമ മാസ്റ്റേഴ്സ്, മാസ്റ്റേഴ്സ് ബൈ റിസർച്ച് തലത്തിലുള്ളതും ഈ രാജ്യങ്ങളിൽ ഉയർന്ന കരിയർ സാധ്യതയും/ ലോംഗ് ടേം സ്കിൽ ഷോട്ടേജ് ലിസ്റ്റിൽ പെടുന്നതുമായ കോഴ്സുകൾ പരിചയപ്പെടാം.
കൊച്ചി രവിപുരത്തുള്ള സാന്റമോണിക്ക ഓഫീസിൽ 29ന് രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് കോഴ്സുകൾ പരിചയപ്പെടാനുള്ള അവസരം. പ്രവേശനം സൗജന്യമാണ്. സ്റ്റുഡന്റ് വീസ നിയമത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകളും അറിയാം. സൗജന്യ കൗൺസലിംഗ്, പ്രൊഫൈൽ അസെസ്മെന്റ്/ സ്പോട്ട് അഡ്മിഷൻ അവസരവും യോഗ്യത അടിസ്ഥാനത്തിലുള്ള 20 ശതമാനം മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പുകളും നേടാനാകും.
ഇവന്റ് ദിനത്തിൽ ചേർന്നു പഠിക്കുന്ന വിദ്യാർഥികൾക്ക് ഐഇഎൽടിഎസ്/പിടിഇ കോഴ്സ് ഫീസിൽ 40 ശതമാനം കിഴിവ് ലഭിക്കും. സ്പോട്ട് അസെസ്മെന്റ്/ പ്രോസസിംഗ് ആഗ്രഹിക്കുന്നവർ പത്ത് മുതലുള്ള യോഗ്യത സർട്ടിഫിക്കറ്റുകളുടെ കോപ്പി/പാസ്പോർട്ട് കോപ്പി, രണ്ട് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് ഐഇഎൽടിഎസ്/പിടിഇ സ്കോർ ഉണ്ടെങ്കിൽ അതും കരുതണം.
ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ മെയിലിൽ ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ചു എക്സ്പോയിൽ പ്രവേശിക്കാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. വിവരങ്ങൾക്കും രജിസ്ട്രേഷനും www. santamonicaedu.in 0484 4150999, 9645222999.
NRI
പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തെ മാർട്ടിൻ പ്രദേശത്ത് ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി ആൻമേരി ജോയി (30) മരിച്ചു.
അങ്കമാലി ചമ്പാനൂർ കാച്ചപ്പിള്ളി കുടുംബാംഗമായ ആൻമേരി, ചാലക്കുടി മുരിങ്ങൂർ സ്വദേശിയായ ശരത് ജോസിന്റെ ഭാര്യയും ഹോളി ആൻ ശരതിന്റെ മാതാവുമാണ്.
വെള്ളിയാഴ്ച രാത്രി മാർട്ടിൻ പ്രദേശത്തെ ടോങ്കിൻ ഹൈവേ - മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്.
ഉടൻ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33 വയസുകാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അൻമേരിയുടെ അപ്രതീക്ഷിത വിയോഗം പെർത്ത് മലയാളി സമൂഹത്തെയും ബന്ധുമിത്രാദികളെയും ദുഃഖത്തിലാഴ്ത്തി.
പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അറിയിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
NRI
മെൽബൺ: ഓസ്ട്രേലിയയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ചടങ്ങിൽ എംഎൽഎയും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഓഗസ്റ്റ് 16ന് വൈകുന്നേരം അഞ്ചിന് മെൽബണിലെ ഡാൻഡിനോംഗ്, ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫങ്ഷൻ സെന്ററിലാണ് (35 Somerville Road, Hampton Park) ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
പ്രവാസി സമൂഹത്തിന്റെ വലിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ വിജയത്തിനായി ജിജേഷ് (0425 897 610), റോബിൻ (0426 699 714) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
പരിപാടിയിലേക്ക് ഓസ്ട്രേലിയയിലെ മുഴുവൻ പ്രവാസി ബന്ധുക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
National
ന്യൂഡൽഹി: ഓസ്ട്രേലിയയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസ പ്രകടനം ‘എക്സർസൈസ് പിച്ച് ബ്ലാക്ക് 2026’ ൽ പങ്കെടുക്കാൻ വ്യോമസേനയുടെ അഭിമാനമായ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ.
ആദ്യമായാണ് റഫാൽ വിമാനങ്ങൾ പിച്ച്ബ്ലാക്ക് വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നത്.റോയൽ ഓസ്ട്രേലിയൻ വ്യോമസേന ആതിഥേയത്വം വഹിക്കുന്ന അഭ്യാസപ്രകടനം തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് ഏഴുവരെയാണ്.
ഓസ്ട്രേലിയയിലെ ഡാർവിൻ, ടിൻഡൽ,ആംബർലി വ്യോമസേന താവളങ്ങളിലായിട്ടാണു സൈനികപ്രകടനം. 19 രാജ്യങ്ങളിൽനിന്നായി നൂറിലധികം വിമാനങ്ങളും 2500-ലധികം സൈനിക ഉദ്യോഗസ്ഥരും ഇതിൽ പങ്കാളികളാകും.
നാല് റഫാൽ യുദ്ധവിമാനങ്ങൾ, രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ ഗതാഗത വിമാനങ്ങൾ, 150-ലധികം വ്യോമസേനാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ സംഘം.
NRI
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
NRI
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ ആൻഡ് ബ്രിസ്ബെൻ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫും ബ്രദർ വിജയകുമാറും നയിക്കുന്ന ഉടമ്പടി ധ്യാനം മേയ് 15, 16, 17 തീയതികളിൽ മെൽബണിലുള്ള Dandenong സൗത്ത് സീറോമലബാർ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെ നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജെയ്സൺ ജോസഫ് - 0411 749 436.
കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് ക്യൂൻസ്ലാൻഡ്, ഗോൾഡ് കോസ്റ്റ് മരിയൻ വാലിയിൽ കൃപാസനം മാതാവിന്റെ ഗ്രോട്ടോ വെഞ്ചിരിപ്പ് മേയ് 18 വൈകുന്നേരം നാലിന്.
കൂടുതൽ വിവരങ്ങൾക്ക്: സന്ദീപ് തോമസ് - 0487 197 869.
ബ്രിസ്ബെെൻ നോർത്ത് സെന്റ് അൽഫോൻസാ സീറോമലബാർ ചർച്ച് ഉടമ്പടി ധ്യാനം മേയ് 19,20 തീയതികളിൽ വൈകുന്നേരം മൂന്ന് മുതൽ ഒമ്പത് വരെ നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ടോമി എരുപ്പേൽ - 0402 291 046, ടോമി ചെത്തിമറ്റം - 0421 573 166.
NRI
പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ സന്ദർശക വീസയിൽ മകളെയും പുതുതായി ജനിച്ച പേരക്കുട്ടിയെയും കാണാനെത്തിയിരുന്ന നേപ്പാൾ സ്വദേശിനിയായ 53 വയസുകാരി ബിഷ്ണു കുമാരി ഗുരുംഗ് ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്.
ഫെബ്രുവരി ആറിനാണ് അപകടം നടന്നത്. മകളുടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഷ്ണു കുമാരി ഗുരുംഗിന്റെ മുറിയിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്. സംഭവസ്ഥലത്തുവച്ചുതന്നെ അവർ മരിച്ചു. ഓസ്ട്രേലിയയിൽ എത്തിയിട്ട് വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരുന്നു.
കേസിലെ പ്രതിയായ 36 വയസുകാരൻ റൈസ് റോബർട്ട് ഹോക്കിൻസ് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചു. അപകടസമയത്ത് ഇയാൾ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തിലായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.
കുറ്റസമ്മതം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കേസിന്റെ ശിക്ഷാവിധി സെപ്റ്റംബറിൽ പ്രഖ്യാപിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.
Sports
ന്യൂഡൽഹി: ഓസ്ട്രേലിയയുടെ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ആദ്യമായി ഇന്ത്യയിലെത്തുന്നതിനു പകരമായി ഇന്ത്യയുടെ ഐപിഎൽ ഓസ്ട്രേലിയയിൽ നടത്താൻ പദ്ധതിയെന്നു റിപ്പോർട്ട്.
ബിബിഎൽ അടുത്ത സീസണിന്റെ ആദ്യമത്സരം ഡിസംബറിൽ ചെന്നൈയിൽ നടത്തുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രഖ്യാപിച്ചതിനുപിന്നാലെയാണ് ഐപിഎൽ ആദ്യമായി ഓസ്ട്രേലിയയിലും ഉടൻ സംഘടിപ്പിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.
ഇന്ത്യയുമായി ക്രിക്കറ്റ് സഹകരണത്തിലൂടെ നയതന്ത്ര, വാണിജ്യബന്ധം ശക്തമാക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമം. ബിബിഎൽ, ഐപിഎൽ ഫ്രഞ്ചൈസികൾക്ക് സ്വകാര്യ നിക്ഷേപങ്ങളടക്കം ലഭിക്കാനും ഈ നീക്കത്തിലൂടെ സാധിക്കുമെന്നും കരുതപ്പെടുന്നു.
ഓസ്ട്രേലിയയ്ക്കു പുറത്ത് ബിബിഎൽ നടക്കുന്നത് ആദ്യമായാണ്. ഇത്തരത്തിലുള്ള നീക്കത്തിലെ ആദ്യ വേദിയാകാൻ ഭാഗ്യം ലഭിച്ചത് ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിനും. മെൽബൺ റെനഗേഡ്സും പെർത്ത് സ്കോർച്ചേഴ്സും തമ്മിൽ ഡിസംബർ 12നാണ് മത്സരം.
ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഒരു വിദേശ ഫ്രഞ്ചൈസി ക്രിക്കറ്റ് ലീഗ് മത്സരമാണിതെന്നതും പ്രത്യേകത.
International
മെല്ബണ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മില് ആണവോര്ജം, പ്രതിരോധം, നിര്ണായക ധാതുക്കള് എന്നീ മേഖലകളില് സുപ്രധാന കരാറുകളില് ഒപ്പുവച്ചു.
ത്രിരാഷ്ട്ര സന്ദര്ശനത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്ബനീസും തമ്മില് മെല്ബണില് നടത്തിയ ചര്ച്ചകള്ക്ക് ശേഷമാണ് കരാറുകളില് ഒപ്പുവച്ചത്.
ഇന്ത്യയുടെ ആണവോര്ജ പദ്ധതികള്ക്കും ക്ലീന് എനര്ജി ലക്ഷ്യങ്ങള്ക്കും ആവശ്യമായ യുറേനിയം ഓസ്ട്രേലിയ ലഭ്യമാക്കും എന്നതാണ് ആണവോര്ജ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥ. പ്രതിരോധ-സുരക്ഷ, സമുദ്ര സുരക്ഷ, ഊര്ജ്ജ സുരക്ഷ, സൈബര്, നിര്ണായക സാങ്കേതികവിദ്യകള്, വിതരണ ശൃംഖലകള് എന്നിവയ്ക്കായുള്ള പങ്കാളിത്തം ഉള്പ്പെടെയുള്ള 18 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
പ്രധാനമന്ത്രി ആന്തണി ആല്ബനീസുമായുള്ള ചര്ച്ചകളുടെ ഫലങ്ങള് ‘സമാനതകളില്ലാത്തതാണെന്ന്’ മോദി വിശേഷിപ്പിച്ചു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇരു രാജ്യങ്ങളുടെയും സംയുക്ത ലക്ഷ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മോദി-ആല്ബനീസ് ചര്ച്ചകളെത്തുടര്ന്ന്, വിക്ടോറിയ യൂണിവേഴ്സിറ്റിക്ക് ഗുരുഗ്രാമില് കാംപസ് ആരംഭിക്കുന്നതിനുള്ള അനുമതിപത്രവും ഫ്ലിന്ഡേഴ്സ് യൂണിവേഴ്സിറ്റിക്ക് ബംഗളൂരുവില് കാംപസ് സ്ഥാപിക്കുന്നതിനായി പ്രത്യേക താത്പര്യ പത്രവും കൈമാറിയിട്ടുണ്ട്.
വ്യാപാരം, ഊര്ജ്ജം, പ്രതിരോധം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ത്രിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടമായാണ് ഇന്തോനേഷ്യയില്നിന്ന് മോദി ഓസ്ട്രേലിയയിലെത്തിയത്.
International
മെൽബൺ: ഇന്ത്യൻ പ്രതിരോധ കരുത്തിന്റെ പ്രകമ്പനം ലോകമാകെ അറിയിക്കാൻ ഓപ്പറേഷൻ സിന്ദൂറിന് കഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയായിലെ പ്രവാസി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിലാണ് ഭീകരരുടെ ഒളിയിടങ്ങളെ തകർത്ത ഇന്ത്യയുടെ സൈനിക നീക്കത്തെക്കുറിച്ച് മോദി വാചാലനായത്.
ഭീകരകേന്ദ്രങ്ങളിലാണ് സ്ഫോടനം നടന്നതെങ്കിലും അതിന്റെ പ്രകമ്പനം ലോകം മുഴുവൻ എത്തി. രാജ്യത്തിന്റെ ഈ പ്രതിരോധ ശേഷിയിൽ പ്രവാസികളായ നിങ്ങൾക്കേവർക്കും അഭിമാനമില്ലേയെന്നും മോദി ജനക്കൂട്ടത്തോട് ചോദിച്ചു. കൂടുതൽ വളരൂ, കൂടുതൽ നേട്ടം കൈവരിക്കൂ എന്നതാണ് പുതിയ ഇന്ത്യയുടെ മുദ്രാവാക്യമെന്നും മെൽബണിലെ വൻ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായ ശേഷം ഇത് മൂന്നാം തവണയാണ് താൻ ഓസ്ട്രേലിയയിൽ എത്തുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒപ്പം ഓസ്ട്രേലിയയുടെ സാംസ്കാരിക വൈവിധ്യത്തിന് വൻ സംഭാവന നൽകുന്നവരാണ് അവിടെയുള്ള ഇന്ത്യൻ സമൂഹം. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ മേക്ക് ഇൻ ഇന്ത്യ എന്നത് ഒരു ആഗോള ബ്രാൻഡായി പരിണമിച്ചു. ഇന്ത്യൻ മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ എന്നിവ ഇന്ന് ലോകമെമ്പാടുമുള്ള വിപണികളിൽ വ്യാപിച്ചുകഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ രണ്ട് ലക്ഷത്തിലധികം രജിസ്റ്റർചെയ്ത സ്റ്റാർട്ടപ്പുകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Sports
ലണ്ടൻ: 2026 വനിതാ ടി20 ലോകകിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. ലോർഡ്സിൽ ലടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഓസീസ് കിരീടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ 17.1 ഓവറിൽ മറികടന്നു. 64 റൺസെടുത്ത വിക്കറ്റ് കീപ്പർ ബെത് മൂണിയുടെയും 48 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഓസീസ് ലക്ഷ്യം മറികടന്നത്.
ഇംഗ്ലണ്ടിന് വേണ്ടി ഷാർലറ്റ് ഡീനും ലോറൻ ബെല്ലും സോഫി എക്ലെസ്റ്റോണും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 150 റൺസെടുത്തത്. ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓസ്ട്രേലിയയുടെ ഏഴാം കിരീടം നേട്ടമാണിത്. 2010, 2012, 2014, 2018, 2020, 2023 എന്നീ വർഷങ്ങളിലും ഓസ്ട്രേലിയ കിരീടം നേടിയിട്ടുണ്ട്.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്.
ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ അർധ സെഞ്ചുറിയുടെയും ഫ്രെയ കെംപിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. നാറ്റ് സിവർ 58 റൺസാണെടുത്തത്. ഫ്രെയ കെംപ് 44 റൺസും അലിസ് കാപ്സി 23 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും ലൂസി ഹാമിൽടണും കിം ഗാർത്തും അന്നബെൽ സതർലൻഡും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: ജോർജിയ വോൾ, ബെത് മൂണി (വിക്കറ്റ് കീപ്പർ), ഫീബ ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോളാ കാരി, സോഫി മൊളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്, ലൂസി ഹാമിൽടൺ.
ടീം ഇംഗ്ലണ്ട്: ആമൈ ജോൺസ് (വിക്കറ്റ് കീപ്പർ), ഡാനി വയാറ്റ്-ഹോഡ്ജ്, നാറ്റ് സിവർ-ബ്രണ്ട് (ക്യാപ്റ്റൻ), ആലിസ് കാപ്സി, ഹെതർ ക്നൈറ്റ്, ഫ്രെയ കെംപ്, ഡാനിയേലെ ഗിബ്സൺ, ഷാർലറ്റ് ഡീൻ, ലിൻസ് സ്മിത്ത്, സോഫി എക്ലെസ്റ്റോണ്ട, ലോറൻ ബെൽ.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കതിരെ വെസ്റ്റ് ഇൻഡീസിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണെടുത്തത്.
30 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും 26 റൺസെടുത്ത ഡിയാൻഡ്ര ഡോട്ടിന്റെയും 22 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാംപ്ബെല്ലെയുടെയും മികവിലാണ് വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മോളിനെക്സും ആഷ്ലെ ഗാർഡ്നറും ജോർജിയ വെസർഹാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അന്നാബെൽ സതർലൻഡ് ഒരു വിക്കറ്റെടുത്തു.
Sports
ലണ്ടൻ: വനിതാ ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിലായിരുന്നു മത്സരം.
ടീം ഓസ്ട്രേലിയ: ജോർജിയ വോൾ, ബെത് മൂണി (വിക്കറ്റ് കീപ്പർ), ഫീബ ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോള കാരി, സോഫി മോളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്ത്, ലൂസ് ഹാമിൽടൺ.
ടീം വെസ്റ്റ് ഇൻഡീസ്: ക്വയാന ജോസഫ്, ഹെയ്ലി മാത്യൂസ് (ക്യാപ്റ്റൻ), ഷെമെയ്ൻ കാംപ്ബെല്ലെ (വിക്കറ്റ് കീപ്പർ), സ്റ്റഫാനി ടെയ്ലർ, ഡിയാൻഡ്ര ഡോട്ടിൻ, ചിന്നെലെ ഹെൻറി, ജാഹ്സാറ ക്ലാക്സ്ടൺ, ജാന്നിലിയ ഗ്ലാസ്ഗോ, ആലിയ അല്ലെയ്ൻ, ആഫൈ ഫ്ലെച്ചർ, കരിഷ്മ രാംഹരാക്ക്.
NRI
മെൽബൺ: മെൽബൺ സൗത്ത് ഈസ്റ്റിലെ സെന്റ് തോമസ് സീറോമലബാർ ഇടവകയും സാന്തോം കൾച്ചറൽ സെന്ററും സംയുക്തമായി പാകെൻഹാം ഹിൽ ക്രെസ്റ്റ് കോളജിൽ സംഘടിപ്പിച്ച റിമി ടോമി ലൈവ് മ്യൂസിക്കൽ കോൺസെർട്ടിൽ പരമ്പരാഗത തനിമയും ആധുനിക താളബോധവും ഒന്നിച്ചു ചേർത്ത് ഒരു ദൃശ്യ ശ്രാവ്യ വിരുന്നായി.
സാന്തോം ഡ്രംസ് ഒരുക്കിയ ചെണ്ടമേള വിസ്മയം ജനപഥങ്ങളെ ആവേശത്തിലാഴ്ത്തി സംഗീത ലോകത്തെ പ്രഗത്ഭയായ റിമി ടോമിയുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയിൽ വേദിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അരങ്ങേറിയ ഈ താളമഹോത്സവം നൂറു കണക്കിനാളുകളുടെ കെെയടിയും പ്രശംസയും ഏറ്റുവാങ്ങി.
ഇടവകാംഗമായ ജൊവാൻ പോള ഗ്ലാഡ്വിൻ എന്ന 12 വയസുള്ള അനുഗ്രഹീത കലാകാരി വയലിനിൽ ഉതിർത്ത മാങ്കുയിലെ.. പൂങ്കുയിലേ... എന്ന മനോഹര ഗാനത്തിന് ഇടന്തലയിലും വലന്തലയിലും ഒരേപോലെ വിസ്മയം തീർത്തത് 19 പ്രഗത്ഭരായ ചെണ്ട വാദ്യ കലാകാരൻമാർ ആണ്.
കേവലമൊരു കൊട്ടിക്കലാശത്തിനപ്പുറം, ശാസ്ത്രീയമായ മേളപ്പദങ്ങളും യുവ കലാപ്രതിഭകൾ തീർത്ത ഇലത്താള സംഗീതത്തിന്റെ അകമ്പടിയും ഒന്ന് ചേർന്നപ്പോൾ കലാകാരന്മാരുടെ ചെണ്ടയിൽ നിന്നുയർന്നതു ഒരേ മനസിന്റെ അത്ഭുത താളമായിരുന്നു.
കേരളത്തിന്റെ തനത് കലാരൂപമായ ചെണ്ടമേളത്തെ കടൽ കടന്നു ഈ കങ്കാരു നാട്ടിൽ ഇത്രത്തോളം ഊർജ്ജസ്വലതയോടെയും പുതുമയോടെയും അവതരിപ്പിക്കാൻ സാന്തോം ഡ്രംസിന് കഴിഞ്ഞത് ചെണ്ട മേള ട്രൂപിന്റെ ഗുരുവായ മലപ്പുറം എടവണ്ണപ്പാറ സ്വദേശിയായ പ്രശസ്ത ചെണ്ട വാദ്യ ഗുരു പോരൂർ ഹരികൃഷ്ണൻ മാഷിന്റെ കൃത്യമായ പാഠങ്ങളും അംഗങ്ങളുടെ സമർപ്പണ ബോധത്തോടെയുള്ള കഠിന പരിശീലനവുമാണ്.
സെന്റ് തോമസ് സീറോമലബാർ ഇടവക വികാരിയായ റവ.ഫാ. ഡോ സിബി പുളിക്കലിന്റെയും അസിസ്റ്റന്റ് വികാരി റവ.ഫാ. സജി ഞവരക്കാട്ടിന്റെയും അനുഗ്രഹീത രക്ഷാധികാരിത്വത്തിൽ സാന്തോം കൾച്ചറൽ സെന്റ്ർ, സാന്തോം ഡ്രംസ് ട്രൂപ് കോഓർഡിനേറ്റഴ്സ് എന്നിവരുടെ സഹകരണവും പ്രോത്സാഹനവും സാന്തോം ഡ്രംസിനെ മേള ലോകത്തു ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കും എന്നതിന് സംശയം ഇല്ല.
Sports
ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് ഇന്ന് ജീവൻമരണ പോരാട്ടം. അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഗ്രൂപ്പ് എയിൽ നിലവിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്തുള്ള കംഗാരുപ്പടയെ ഇന്ന് പരാജയപ്പെടുത്താൻ സാധിച്ചാൽ റൺറേറ്റിന്റെ യാതൊരു ആകുലതകളുമില്ലാതെ ഇന്ത്യക്ക് നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടാം.
എന്നാൽ കളി കൈവിട്ടാൽ ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലങ്ങളെയും നെറ്റ് റൺറേറ്റിനെയും ആശ്രയിക്കേണ്ടി വരും. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് മുന്നോടിയായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക ദുർബലരായ ബംഗ്ലാദേശിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ തോൽപ്പിക്കുകയാണെങ്കിൽ, ഇന്ത്യക്ക് സെമിയിലെത്താൻ ഓസ്ട്രേലിയക്കെതിരെ വിജയം അനിവാര്യമായി മാറും.
നിലവിൽ നെറ്റ് റൺറേറ്റിൽ (+2.268) ഇന്ത്യ വളരെ മുന്നിലായതിനാൽ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ മറികടക്കുക എളുപ്പമല്ല. എന്നാൽ ഇന്ന് ഇന്ത്യ തോൽക്കുകയും ദക്ഷിണാഫ്രിക്ക ജയിക്കുകയും ചെയ്താൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും. അതേസമയം, ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് അട്ടിമറിക്കുകയാണെങ്കിൽ ഇന്ത്യക്ക് വലിയ മാർജിനിലുള്ള തോൽവികൾ വഴങ്ങാതെ തന്നെ സെമിയിലെത്താനാകും. സ്മൃതി മന്ദാന, ഷഫാലി വർമ്മ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ.
Sports
ലണ്ടന്: ഇന്ത്യയോ ദക്ഷിണാഫ്രിക്കയോ? ആരാകും ഐസിസി വനിതാ ട്വന്റി-20 സെമിഫൈനലില് പ്രവേശിക്കുക. ഗ്രൂപ്പ് എയില് ഒന്നാം സ്ഥാനക്കാരായി ഓസ്ട്രേലിയ സെമിയില് കടന്നു. ഇന്ന് ഓസ്ട്രേലിയയെ ഇന്ത്യയും ബംഗ്ലാദേശിനെ ദക്ഷിണാഫ്രിക്കയും നേരിടും.
രാത്രി ഏഴിന് നടക്കുന്ന മത്സരം ജയിച്ചാല് ഇന്ത്യക്കു സെമിയില് പ്രവേശിക്കാം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ജയിച്ചാല് ഓസ്ട്രേലിയയ്ക്കൊപ്പം എട്ട് പോയിന്റിലെത്തും. നെറ്റ് റണ്റേറ്റില് ഇന്ത്യക്കു മേല്ക്കൈ.
ഓസ്ട്രേലിയയും ബംഗ്ലാദേശും ജയിച്ചാലും പോയിന്റ് തുല്യം. ഇവിടെയും നെറ്റ് റണ്റേറ്റ് ഇന്ത്യക്ക് അനുകൂലമാകും. പക്ഷേ, വമ്പന് പരാജയം ഏറ്റുവാങ്ങരുതെന്നു മാത്രം.
International
സോഷ്യൽ മീഡിയയുടെ അതിരുകടന്ന ഉപയോഗം സമകാലികലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. കുട്ടികളുടെയും കൗമാരക്കാരുടെയും അതിരുകടന്ന സോഷ്യൽ മീഡിയ ഉപയോഗം ആഗോളതലത്തിൽ വലിയ ആശങ്കകളാണു സൃഷ്ടിക്കുന്നത്. കാര്യങ്ങൾ അതിർവരന്പിൽ നിൽക്കുന്പോൾ ഡിജിറ്റൽ ലോകത്ത് വിപ്ലവകരമായ നിയന്ത്രണങ്ങളുമായി രംഗത്തുവരികയാണു ലോകരാജ്യങ്ങൾ. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി വിവിധ രാജ്യങ്ങൾ കർശന നിയമങ്ങൾ നടപ്പാക്കുകയാണ്.
മാതൃകയായി ഓസ്ട്രേലിയ
പതിനാറ് വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായി നിരോധിച്ചുകൊണ്ട് ലോകത്ത് ആദ്യമായി നിയമം കൊണ്ടുവന്നത് ഓസ്ട്രേലിയയാണ്. കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെ പ്രാബല്യത്തിൽ വന്ന നിയമം നടപ്പാക്കാൻ കമ്പനികൾക്ക് ഒരു വർഷത്തെ സമയം നൽകിയിട്ടുണ്ട് ഭരണകൂടം. പ്രായം കൃത്യമായി പരിശോധിക്കാനും ഉറപ്പാക്കാനും കഴിഞ്ഞില്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഭീമമായ തുക പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത തിരിച്ചറിയൽ രേഖകൾ, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രായം പരിശോധിക്കുന്നത്. നിയമം നടപ്പിലാക്കിയതോടെ കുട്ടികൾ കായിക വിനോദങ്ങളിലേക്കും വായനയിലേക്കും തിരിഞ്ഞതായാണ് പ്രാദേശിക ഭരണകൂടങ്ങളുടെ വിലയിരുത്തൽ.
ഓസ്ട്രേലിയയ്ക്കു പിന്നാലെ പതിനാറ് വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്പെയിനും പദ്ധതിയിടുന്നു. നിയമലംഘനം നടത്തുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ മേധാവികളെ നേരിട്ട് ഉത്തരവാദികളാക്കാനും, അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ നിരീക്ഷിക്കാനും സ്പെയിൻ പ്രത്യേക സംവിധാനമാണ് ഒരുക്കുന്നുത്.
കർശന നിയമങ്ങളുമായി ഫ്രാൻസ്, നോർവേ
ഫ്രാൻസിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ നാഷണൽ അസംബ്ലി പാസാക്കിയെങ്കിലും ഉപരിസഭയായ സെനറ്റ് ഇതിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളും നിരോധിക്കുന്നതിനു പകരം ഏറ്റവും ഹാനികരമായവമാത്രം നിരോധിക്കണമെന്നാണ് സെനറ്റിന്റെ നിലപാട്. വൈകാതെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നോർവേയിൽ പതിനാറു വയസു തികയുന്ന വർഷം മുതൽ മാത്രമേ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകൂ എന്ന തരത്തിലുള്ള കർശന നിയമനിർമാണത്തിന് പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റൊറെ തുടക്കമിട്ടിട്ടുണ്ട്.
ഡിജിറ്റൽ കർഫ്യൂവിലേക്ക് ഗ്രീസും ബ്രിട്ടനും
2027 ജനുവരി മുതൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയവ നിരോധിക്കാനുള്ള നീക്കത്തിലാണ് ഗ്രീസ്. പ്രായം പരിശോധിക്കുന്നതിനായി "കിഡ്സ് വാലറ്റ് ആപ്പ്' എന്ന പേരിൽ ഒരു പ്രത്യേക ആപ്ലിക്കേഷനും പുറത്തിറക്കാനാണ് സർക്കാർ നീക്കം.
ബ്രിട്ടനിൽ പതിനാറ് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കുന്ന പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മാതാപിതാക്കളുടെയും വിദഗ്ധരുടെയും വലിയ പിന്തുണ ഈ തീരുമാനത്തിനുണ്ട്. ഗെയിമിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ മുതിർന്നവരുമായി ചാറ്റ് ചെയ്യുന്നത് തടയാനും രാത്രികാലങ്ങളിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ഒരു 'ഡിജിറ്റൽ കർഫ്യൂ' ഏർപ്പെടുത്താനും ബ്രിട്ടൻ ആലോചിക്കുന്നുണ്ട്. കൂടാതെ കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചാറ്റ്ബോട്ടുകൾക്ക് പതിനെട്ട് വയസ് പ്രായപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.
യൂറോപ്യൻ യൂണിയൻ കുട്ടികളുടെ സംരക്ഷണത്തിനായി "ഡിജിറ്റൽ സർവീസസ് ആക്ട്' പ്രകാരം സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ കർശനമായ നിയന്ത്രണങ്ങളും പിഴകളും ചുമത്തുന്നുണ്ട്.
തുർക്കി, യുഎഇ
തുർക്കി പാർലമെന്റ് കഴിഞ്ഞ ഏപ്രിലിൽ പതിനഞ്ച് വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ഇ-ഗവൺമെന്റ് സംവിധാനത്തിലൂടെ പ്രായം പരിശോധിക്കാനും മാതാപിതാക്കളുടെ നിയന്ത്രണം ഉറപ്പാക്കാനും നിർദേശമുണ്ട്. രാജ്യത്തിന്റെ നിയമങ്ങൾ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് കനത്ത പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. രാഷ്ട്രീയ കാരണങ്ങളാൽ എക്സ് (ട്വിറ്റർ) പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് തുർക്കി മുൻപും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
യുഎഇ പതിനാല് വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയയിൽ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ച്, പതിനാറ് വയസുള്ളവർക്ക് മാതാപിതാക്കളുടെ കർശനമായ മേൽനോട്ടത്തിലും ഐഡി കാർഡുകൾ വഴി പ്രായം പരിശോധിച്ച ശേഷവും മാത്രമാണ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കുക.
മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും പ്രായം അടിസ്ഥാനമാക്കിയുള്ള ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്. വരും നാളുകളിൽ ലോകമെമ്പാടുമുള്ള കൗമാരക്കാരുടെ ഡിജിറ്റൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതായിരിക്കും ഈ നിയമനിർമാണങ്ങൾ.
അതേസമയം ഇന്ത്യ..?
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും ഡിജിറ്റൽ ഭീഷണികളും ഒഴിവാക്കാൻ ഇന്ത്യയിലും ചർച്ചകൾ നടക്കുന്നുണ്ട്. വിവിധ ലോകരാജ്യങ്ങളുടെ മാതൃക പിന്തുടർന്നാണ് ഇന്ത്യയും നീക്കം തുടങ്ങിയത്. വൈകാതെ ഇന്ത്യയിലും നിയമം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
Sports
ലീഡ്സ്: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 113 റൺസിന് തോൽപ്പിച്ചു.
ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 13.4 ഓവറിൽ 86 റൺസിൽ ഓൾഔട്ടായി. 32 റൺസെടുത്ത വിക്കറ്റ് കീപ്പർ മുനീബ അലിക്കും 17 റൺസ് എടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കും 14 റൺസ് നേടിയ ഇറാം ജാവേദിനും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും അന്നാബെൽ സതർലൻഡും എല്ലിസ് പെറിയും രണ്ട് വിക്കറ്റ് വീതം എടുത്തു. ജോർജിയ വെയർഹാം ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് പാക് ബാറ്റർമാർ റൺഔട്ടായി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. എല്ലിസ് പെറിയുടെ അർധ സെഞ്ചുറിയുടെയും ജോർജിയ വോളിന്റെയും അന്നാബെൽ സതർലൻഡിന്റെയും നിക്കോളാ കാരിയുടെയും മികച്ച ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
പെറി 71 റൺസും വോൾ 39 റൺസും അന്നാബെൽ 27 റൺസും കാരി 26 റൺസുമാണെടുത്തത്. പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും രമീൻ ഷമീമും നഷ്ര സന്ധുവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ ഫാത്തിമ സന ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ എട്ട് പോയിന്റായ ഓസ്ട്രേലിയ സെമി സാധ്യത കൂടുതൽ സജീവമാക്കി. ഗ്രൂപ്പ് എയിൽ ഒന്നാമതാണ് ഓസ്ട്രേലിയ.
Sports
ലീഡ്സ്: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണെടുത്തത്.
ക്യാപ്റ്റൻ നിഗാർ സുൽത്താനയ്ക്കും റിതു മോനിയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിൽക്കാനായത്. സുൽത്താന 27 റൺസും റിതു മോനി 16 റൺസുമെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും എല്ലിസ് പെറിയും കിം ഗാർത്തും രണ്ട് വിക്കറ്റ് വീതമെടുത്തു. അന്നാബെൽ സതർലൻഡും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
NRI
ബ്രിസ്ബൻ: സംഗീത ലോകത്ത് ഓസ്ട്രേലിയയിൽ മികവ് തെളിയിച്ച പ്രശസ്തരെ അണിനിരത്തിയുള്ള സംഗീതവിരുന്നിന് ബ്രിസ്ബൻ വേദിയാകുന്നു. നവോദയ സെൻട്രൽ കമ്മിറ്റി, ഓസ്ട്രേലിയൻ ഹബ് ഫോർ ഇന്ത്യൻ മ്യൂസിക് (അഹിം) എന്നീ സംഘടനകൾ ചേർന്നാണ് നിലാമഴ 2026 എന്ന പേരിൽ സംഗീത സന്ധ്യ ഒരുക്കുന്നത്.
ജൂലൈ 18ന് വിന്നം സ്റ്റേറ്റ് ഹൈ സ്കൂളിലാണ് മെഗാ സംഗീതവിരുന്ന് അരങ്ങേറുന്നത്. വൈകുന്നേരം ആറിന് വിന്നിം സ്റ്റാർ തിയേറ്ററിൽ നിലാമഴയ്ക്ക് തുടക്കമാകും
മലയാള ചലച്ചിത്ര സംഗീതലോകത്തെ അനശ്വര പ്രതിഭകളായ ജോൺസൺ മാസ്റ്റർ, ഔസേപ്പച്ചൻ, രവീന്ദ്രൻ മാസ്റ്റർ, ജെറി അമൽദേവ്, ശ്യാം തുടങ്ങിയ പ്രഗത്ഭ സംഗീത സംവിധായകരുടെ എക്കാലത്തെയും മികച്ച ഗാനങ്ങളാണ് നിലാമഴയിൽ ആസ്വാദകരിലേക്ക് പെയ്തിറങ്ങുന്നത് .
പ്രശസ്തരായ ഗായകർ, വിവിധ വാദ്യ കലാകാരന്മാർ, സങ്കേതിക വിദഗ്ധർ തുടങ്ങിയവർ അണിനിരക്കുന്ന തത്സമയ സംഗീത വിരുന്ന് ഓസ്ട്രേലിയയിലെ സംഗീതപ്രേമികൾക്ക് നല്ല അനുഭവം ആകുമെന്ന് സംഘടകർ പറഞ്ഞു.
ബ്രിസ്ബൻ സിറ്റി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന സാംസ്കാരിക സംഗീത സായാഹ്നത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കൂടുതൽവിവരങ്ങൾ ബുക്ക് മൈ ഇവന്റ്സ് വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് നവോദയ പ്രസിഡന്റ് സജീവ് കുമാർ - 0410 759 328, അഹിം പ്രസിഡന്റ് റീജു ജോർജ് എന്നിവരുമായി ബന്ധപ്പെടണം.
Sports
വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ തുർക്കിയെ തകർത്ത് ഓസ്ട്രേലിയ. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഓസ്ട്രേലിയ വിജയിച്ചത്.
നെസ്റ്റോറി ഇരാൻകുണ്ഡയും കോന്നർ മെറ്റ്കാൽഫെയും ആണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. നെസ്റ്റോറി 27-ാം മിനിറ്റിലും മെറ്റ്കാൽഫെ 75-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ഓസ്ട്രേലിയയ്ക്ക് മൂന്ന് പോയിന്റായി. ഗ്രൂപ്പിൽ നിലവിൽ രണ്ടാതമാണ് ഓസ്ട്രേലിയ.
Sports
മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഓസ്ട്രേലിയയ്ക്ക് ഗംഭീര ജയം. മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ 65 റൺസിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 16.4 ഓവറിൽ 107 റൺസിൽ ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലോറ വോൾവാർഡ് 44 റൺസും നദീൻ ഡി ക്ലർക്ക് 25 റൺസും നേടി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോർജിയ വെയർഹാം മൂന്ന് വിക്കറ്റെടുത്തു. സോഫി മോളിനെക്സും അലാന കിംഗും രണ്ട് വിക്കറ്റ് വീതവും കിം ഗാർത്തും ആഷ്ലെ ഗാർഡ്നറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. ഫീബ ലിച്ച്ഫീൽഡിന്റെ അർധ സെഞ്ചുറിയുടെയും എല്ലിസ് പെറിയുടെയും ജോർജിയ വെയർഹാമിന്റെയും അന്നബെൽ സതർലൻഡിന്റെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്.
ലിച്ച്ഫീൽഡ് 50 റൺസാണെടുത്തത്. എല്ലിസ് പെറി 36 റൺസും വെയർഹാം 32 റൺസും സതർലൻഡ് 21 റൺസും സ്കോർ ചെയ്തു. ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നദീൻ ഡി ക്ലർക്കും ആയബോംഗ ഖാക്കയും നോൻകുലുലേക്കോ എംലാബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാരിസാനെ കാപ്പും ഷബ്നിം ഇസ്മായിലും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണെടുത്തത്.
ഫീബ ലിച്ച്ഫീൽഡിന്റെ അർധ സെഞ്ചുറിയുടെയും എല്ലിസ് പെറിയുടെയും ജോർജിയ വെയർഹാമിന്റെയും അന്നബെൽ സതർലൻഡിന്റെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ പടുത്തുയർത്തിയത്. ലിച്ച്ഫീൽഡ് 50 റൺസാണെടുത്തത്. എല്ലിസ് പെറി 36 റൺസും വെയർഹാം 32 റൺസും സതർലൻഡ് 21 റൺസും സ്കോർ ചെയ്തു.
ദക്ഷിണാഫ്രിക്കയക്ക് വേണ്ടി നദീൻ ഡി ക്ലർക്കും ആയബോംഗ ഖാക്കയും നോൻകുലുലേക്കോ എംലാബയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാരിസാനെ കാപ്പും ഷബ്നിം ഇസ്മായിലും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് ഓൾഡ് ട്രോഫോർഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: ബെത് മൂണി (വിക്കറ്റ് കീപ്പർ), ജോർജിയ വോൾ, ഫീബ ലിച്ച്ഫീൾഡ്, എലിസ് പെറി, ആഷ്ലെ ഗാർഡ്നർ, ജോർജിയ വെയർഹാം, അന്നബെൽ സതർലൻഡ്, നിക്കോള കാരി, സോഫി മോളിനെക്സ് (ക്യാപ്റ്റൻ), കിം ഗാർത്ത്, അലാന കിംഗ്.
ടീം ദക്ഷിണാഫ്രിക്ക: ലോറ വോൾവാർഡ് (ക്യാപ്റ്റൻ), സൂനെ ലൂസ്, അന്നെറി ഡെർക്ക്സൺ, മാരിസാനെ കാപ്പ്, നദീൻ ഡി ക്ലർക്ക്, ക്ലോയി ട്രയോൺ, കായ്ല റെയ്നെകെ, സിനാലോ ജാഫ്റ്റ (വിക്കറ്റ് കീപ്പർ), ഷബ്നിം ഇസ്മായിൽ, നോൻകുലുലേക്കോ എംലാബ, ആയബോംഗ ഖാക്ക.
Sports
ധാക്ക: ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തിൽ മഴനിയമപ്രകാരം അഞ്ച് വിക്കറ്റിന് ഓസീസിനെ തകർത്താണ് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 എന്ന നിലയിൽ അവർ ലീഡ് നേടി
സ്കോർ: ഓസ്ട്രേലിയ 187/8 ബംഗ്ലാദേശ് 195/5 (35). മഴ മുടക്കിയ കളി 42 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. സൗമ്യ സർക്കാർ (42), നജ്മുൽ ഹുസൈൻ ഷാന്റോ (41), തൗഹീദ് ഹൃദോയ് (40) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയായുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ബംഗ്ലാദേശ് ബൗളർമാരുടെ മൂർച്ചയേറിയ പന്തുകൾക്ക് മുന്നിൽ പകച്ച ഓസീസ് ഒരു ഘട്ടത്തിൽ 86 റൺസിന് അറു വിക്കറ്റ് എന്ന നിലയിൽ പതറി. എന്നാൽ മധ്യനിരയിൽ മാർനസ് ലബുഷെയ്നും (55) സേവിയർ ബാർട്ട്ലറ്റും (52) അർധസെഞ്ചുറികളോടെ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ജോഷ് ഇംഗ്ലിസും (34) ഇവർക്ക് മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദും മുസ്തഫിസുർ റഹ്മാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങിയപ്പോൾ തൻവിർ ഇസ്ലാം രണ്ട് വിക്കറ്റും നേടി.
Sports
ധാക്ക: ബംഗ്ലോദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ധാക്കയിൽ ഇന്ത്യൻ സമയം പത്തര മുതലാണ് മത്സരം.
ടീം ഓസ്ട്രേലിയ: മാത്യൂ ഷോർട്ട്, ജോഷ് ഇൻഗ്ലിസ് (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാറ്റ് റെൻഷാ, ലിയാം സ്കോട്ട്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ബംഗ്ലാദേശ്: തൻഷിദ് ഹസൻ തമീം, സൈഫ് ഹസൻ, നജ്മുൽ ഹൊസെയ്ൻ ഷാന്റോ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മൊസാദെക്ക് ഹൊസെയ്ൻ, മെഹ്ദി ഹസൻ മിരാസ് (ക്യാപ്റ്റൻ), തൻവീർ ഇസ്ലാം, തസ്കിൻ അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, നഹിദ് റാണ.
NRI
മെൽബൺ: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചിച്ചു. അനുഗ്രഹീത കലാകാരനും താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുസമൂഹത്തിനോടും സിനിമാ ലോകത്തിനോടും വിളിച്ചുപറയുവാൻ യാതൊരു മടിയും കാണിക്കാതിരുന്ന സർഗപ്രതിഭയാണ് ദേശീയ അവാർഡ് ജേതാവായ സലിം കുമാറെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സലിം കുമാറിന്റെ വിയോഗം കോൺഗ്രസ് കുടുംബത്തിനും സിനിമാ മേഖലയ്ക്കും ഒരു തീരാനഷ്ടമാണെന്ന് യോഗത്തിന് അധ്യക്ഷതവഹിച്ച വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് അറിയിച്ചു.
കോൺഗ്രസ് സർക്കാർ കേരളത്തിൽ തിരിച്ചുവരണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച ഒരു കലാകാരനായിരുന്നു സലിം കുമാറെന്ന് നാഷ്ണൽ പ്രസിഡന്റ് പി.വി. ജിജേഷ് അനുസ്മരിച്ചു.
വിക്ടോറിയ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റുമാരായ കുര്യൻ പുന്നൂസ് ആഞ്ഞിലിമൂട്ടിൽ, പോളി ചിറമേൽ, രാജി സാജു, ട്രെഷറർ ഇന്നസെന്റ് ജോർജ്, ജോയിന്റ് സെക്രട്ടറി സോണിഷ് ബേബി ഇഞ്ചേനാനിയിൽ, പ്രോഗ്രാം കോഓർഡിനേറ്റർമാരിയ മനോജ് ഗുരുവായൂർ, ഷൈജു ദേവസി തുടങ്ങിയവർ പ്രസംഗിച്ചു.
NRI
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി. ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്.
കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും.
ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്. ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്.
ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
International
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജൈവസുരക്ഷാ വേട്ടയിൽ ലക്ഷക്കണക്കിനു വിദേശയിനം പാറ്റകളെ പിടികൂടി.
ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യകേന്ദ്രത്തിൽനിന്നാണ് മനുഷ്യന്റെ ഉള്ളംകൈയോളം വലിപ്പമുള്ള ഒരുലക്ഷത്തിലധികം പാറ്റകളെ കണ്ടെത്തിയത്. കരിഞ്ചന്തയിൽ ഇവയ്ക്ക് ഏകദേശം രണ്ടു ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.1കോടി ഇന്ത്യൻ രൂപ) വിലവരുമെന്ന് ഓസ്ട്രേലിയൻ പരിസ്ഥിതി-ജല മന്ത്രാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പാറ്റ വർഗങ്ങളിലൊന്നായ മഡഗാസ്കർ ഹിസിംഗ് കോക്രോച്ചുകൾ, ദുബിയ കോക്രോച്ചുകൾ എന്നിവയാണു പിടികൂടിയതിൽ ഭൂരിഭാഗവും. ഓസ്ട്രേലിയൻ നിയമപ്രകാരം ഈ രണ്ടുഇനങ്ങളെയും രാജ്യത്ത് കൊണ്ടുവരുന്നതിനു നിരോധനമുണ്ട്.
ഓസ്ട്രേലിയയുടെ തനത് ജൈവവ്യവസ്ഥയ്ക്കും വന്യജീവികൾക്കും കൃഷിക്കും ഇവ വലിയ ഭീഷണിയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലൈമറ്റ് ചേഞ്ച്, എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ വ്യക്തമാക്കി.
മാരകമായ പല രോഗങ്ങളും പടർത്താൻ ശേഷിയുള്ളതാണ് ഈ ജീവികൾ. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും ഇരയായി നൽകാനാണു രഹസ്യകേന്ദ്രത്തിൽ പ്രജനനം നടത്തി ഇവയെ വിറ്റിരുന്നത്. ഓൺലൈൻ വഴിയും ഇവയുടെ വില്പന നടന്നിരുന്നു. പിടിച്ചെടുത്ത പാറ്റകളെ കൂട്ടത്തോടെ കൊന്നൊടുക്കിയെന്നും അധികൃതർ വ്യക്തമാക്കി.
Sports
ലാഹോർ: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി പേസർ നഥാൻ എല്ലിസ് കളം നിറഞ്ഞപ്പോൾ പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് 41 റണ്സ് ജയം.
33 റണ്സിന് നാല് വിക്കറ്റ് വീഴ്ത്തിയ നഥാൻ എല്ലിസിന്റെ പ്രകടനത്തോടെ ജയവും പരന്പരയിൽ സമനിലയും ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് ജയം നേടിയിരുന്നു.
ഓസ്ട്രേലിയ ഒന്പത് വിക്കറ്റ് നഷ്ടത്തിൽ 231 റണ്സ് നേടിയപ്പോൾ പാക്കിസ്ഥാൻ 190 റണ്സിന് ഓൾ ഒൗട്ടായി. പരന്പരയിലെ അവസാന മത്സരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
Sports
പാസാഡെന: അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കതിരെ മെക്സിക്കോയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ വിജയിച്ചത്.
ജോഹാൻ വാസ്കസ് ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോൾ നേടിയത്. 27-ാം മിനിറ്റിലാണ് വാസ്കസ് ഗോൾ സ്കോർ ചെയ്തത്.
National
ന്യൂഡൽഹി: സമുദ്രമേഖലയിലെ സഖ്യം ശക്തമാക്കുന്നതിന്റെ സന്ദേശം നൽകി ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും.
നാല് രാജ്യങ്ങളും ഉൾപ്പെട്ട ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഡൽഹിയിൽ നടന്ന യോഗത്തിൽ തന്ത്രപ്രധാന സമുദ്ര വ്യാപാരമേഖലയായ ഇന്തോ-പസഫിക് മേഖലയിലെ നിരീക്ഷണം ശക്തമാക്കാനും ഫിജിയിൽ സംയുക്തമായി തുറമുഖം നിർമിക്കാനും ധാരണയായി.
ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് മേഖലയിൽ ചൈന ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമേരിക്കയുൾപ്പെട്ട ക്വാഡ് യോഗം മേഖലയിലെ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിലുള്ള കിഴക്കൻ ചൈനാ കടലിലും ദക്ഷിണ ചൈനാ കടലിലും മറ്റു കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്ന ആക്രമണങ്ങളുണ്ടാകുന്നതിൽ ക്വാഡ് ആശങ്ക രേഖപ്പെടുത്തി.
ഇവിടെ ചൈന നടത്തിയ ആക്രമണങ്ങളെ ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ക്വാഡ് സംയുക്ത പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തിയത്. ആഗോള സമുദ്രവ്യാപാരത്തിന്റെ നിർണായക ജീവരേഖയായി കണക്കാക്കുന്ന ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതുമായിരിക്കണമെന്ന് ക്വാഡ് ആവർത്തിച്ചു.
ഇതിനോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസമില്ലാത്ത വ്യാപാരം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട ക്വാഡ്, മേഖലയിൽ വാണിജ്യകപ്പലുകൾക്ക് ഇറാൻ ടോളുകൾ ചുമത്തുന്നതിനെയും വിമർശിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊത്തേഗി എന്നിവർ പങ്കെടുത്ത യോഗത്തിൽ പഹൽഗാം ഭീകരാക്രമണത്തെയും ഓസ്ട്രേലിയയിലെ ബോണ്ഡി ബീച്ചിൽ 2025 ഡിസംബറിൽ നടന്ന ഭീകരാക്രമണത്തെയും അപലപിച്ചു.
സമുദ്രഗതാഗതം, ഊർജസുരക്ഷ, അവശ്യധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂടിനും ക്വാഡ് അംഗ രാജ്യങ്ങൾ രൂപം നൽകി.
ക്വാഡ് യോഗത്തിനുശേഷം നിർണായക ധാതുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്ന സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു.
ആഗോള സാങ്കേതിക വിതരണ ശൃംഖലകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ ഭൂമി മൂലകങ്ങളുടെ കയറ്റുമതിയിൽ ചൈനയ്ക്കുള്ള നിയന്ത്രണശക്തിയിൽ ആശങ്ക ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ വരുന്നത്.
Sports
മെൽബൺ: ടി20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും വിരമിക്കുമെന്ന സൂചന നല്കി ഓസ്ട്രേലിയന് വനിതാ പേസ് ഇതിഹാസം മെഗാന് ഷുറ്റ്. വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പ് തന്റെ കരിയറിലെ അവസാന പോരാട്ടമായിരിക്കുമെന്നു താരം വ്യക്തമാക്കി.
ജൂണ് 12 മുതല് ജൂലൈ അഞ്ചു വരെ ഇംഗ്ലണ്ടിലും വെയ്ല്സിലുമായാണ് വനിതാ ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ 14 വര്ഷമായി ഓസ്ട്രേലിയന് വനിതാ ടീമിന്റെ നെടുംതൂണാണ് മെഗാന്. 2012ല് അന്താരാഷ്ട്ര ക്രിക്കറ്റില് അരങ്ങേറിയ താരം മൂന്ന് ഫോര്മാറ്റിലുമായി 309 വിക്കറ്റുകള് വീഴ്ത്തി.
111 ഏകദിനം, 125 ടി20, നാല് ടെസ്റ്റ് മത്സരങ്ങളും താരം ഓസീസ് ജേഴ്സിയില് കളിച്ചു. ടി20യില് 152 വിക്കറ്റുകളും ഏകദിനത്തില് 148 വിക്കറ്റുകളും ടെസ്റ്റില് ഒമ്പതു വിക്കറ്റുകളും നേടിയിട്ടുണ്ട്.